ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 146 പേർക്ക്

Increase in the number of dengue fever cases; 146 people were diagnosed with the disease yesterday alone

തിരുവനന്തപുരം : കാലവർഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് രോഗങ്ങളും വർധിച്ച് വരികയാണ്.എലിപ്പനി, ഡെങ്കിപ്പനി, തുടങ്ങി നിരവധി രോഗങ്ങൾ സംസ്ഥാനത്തെ ഓരോ ജില്ലകളിലും റിപ്പോർട്ട് ചെയ്തുവരുന്നുണ്ട്.  ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ഇന്നലെ ക്രമാതീതമായ വർധനവാണുണ്ടായത്. ഇന്നലെ മാത്രം 146 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 1862 പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഡെങ്കിപ്പനി ഭീതിയിൽ ആയിരക്കണക്കിന് പേരാണ് ചികിത്സ തേടിയത്. ഡെങ്കിപ്പനിക്ക് പുറമേ എലിപ്പനി, ഷിഗെല്ല, മഞ്ഞപ്പിത്തം തുടങ്ങിയവയും പടരുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് . ഇന്നലെ ഏഴ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു.

Tags