രോഗ പ്രതിരോധശേഷി കൂട്ടാനുള്ള വഴികൾ


1. വെള്ളം ധാരാളം കുടിക്കുക
ദിവസവും വെള്ളം ധാരാളം കുടിക്കുക. രോഗപ്രതിരോധശേഷി കൂട്ടാനും ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്.
2. ഉറക്കം
ഉറക്കക്കുറവ് പ്രതിരോധശേഷിയെ ദുർബലപ്പെടുത്താം. അതിനാൽ രാത്രി ഏഴ്- എട്ട് മണിക്കൂർ ഉറങ്ങുക.
3. വിറ്റാമിൻ സി
tRootC1469263">വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ ഗുണം ചെയ്യും. അതിനാൽ ഓറഞ്ച്, പപ്പായ, നാരങ്ങ, നെല്ലിക്ക, ആപ്പിൾ, പേരയ്ക്ക, മാതളം, കിവി, മുട്ട, ചീര, ബെൽ പെപ്പർ തുടങ്ങിയവ കഴിക്കുക.
4. സിങ്ക്
സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിനായി പയറുവർഗങ്ങൾ, നട്സ്, സീഡുകൾ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താം.

5. സുഗന്ധവ്യജ്ഞങ്ങൾ
മഞ്ഞൾ, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ സുഗന്ധവ്യജ്ഞങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
6. വിറ്റാമിൻ ഡി
വിറ്റാമിൻ ഡി രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കും. വിറ്റാമിൻ ഡിയുടെ കുറവുള്ളവരിൽ ഇടയ്ക്കിടെ അണുബാധകളും രോഗങ്ങളും ഉണ്ടാകാം. അതിനാൽ വിറ്റാമിൻ ഡി അടങ്ങിയ മത്സ്യം (സാൽമൺ പോലുള്ളവ), കൂൺ, പാലുൽപ്പന്നങ്ങൾ, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക.
7. സ്ട്രെസ് കുറയ്ക്കുക
മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്നതും ശരീരത്തിൻറെ ആരോഗ്യത്തിന് പ്രധാനമാണ്.