ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ 9 വഴികൾ

9 ways to improve heart health

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ ആരോഗ്യകരമായ ജീവിതശൈലിക്ക് വളരെ വലിയ സ്ഥാനമാണുള്ളത്. ഉറക്കം, വ്യായാമം, ഭക്ഷണം എന്നിവ ആരോഗ്യകരമാകുന്നതിലൂടെ ഹൃദയാരോഗ്യം കാക്കാനാവും. ആഹാരരീതിയിൽ ഒമ്പത് മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഹ‍ൃദയസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനാവുമെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നത്.


    ആരോഗ്യകരമായ ഭാരം നിലനിർത്താൻ കലോറി ഉപഭോഗവും ശാരീരിക വ്യായാമവും സന്തുലിതമായിരിക്കണം.
    പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.
    ശുദ്ധീകരിച്ച ധാന്യങ്ങൾക്ക് പകരം മുഴുധാന്യങ്ങൾ തിരഞ്ഞെടുക്കുക.
    ബീൻസ്, പയർ വർഗങ്ങൾ, നട്സ്, സീഡ്സ് എന്നിങ്ങനെ ആരോഗ്യകരമായ പ്രോട്ടീനുകൾ ഉൾപ്പെടുത്തുക.
    പൂരിത കൊഴുപ്പുകൾക്ക് പകരം അപൂരിത കൊഴുപ്പുകൾ തിരഞ്ഞെടുക്കുക.
    സംസ്കരിച്ച ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക.
    പഞ്ചസാരയുടെ അളവ് കുറയ്ക്കുക, പ്രത്യേകിച്ച് പഞ്ചസാര പാനീയങ്ങൾ
    സോഡിയത്തിന്റെ അളവും അമിതമായ ഉപ്പും കുറയ്ക്കുക.
    മദ്യപാനം തുടങ്ങാതിരിക്കുക, നേരത്തേ മദ്യപിക്കുന്നവരാണെങ്കിൽ പരിമിതപ്പെടുത്തുക.

കടുത്ത ഡയറ്റുകൾക്ക് പകരം എളുപ്പത്തിൽ പാലിക്കാവുന്ന ഒമ്പതു മാർഗങ്ങളാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദേശിക്കുന്നത്. ആരോഗ്യകരമായ ഡയറ്റിങ് രീതി സുസ്ഥിരമായി തുടരാൻ ചില ആഹാരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ മൊത്തത്തിലുള്ള മാറ്റമാണ് വേണ്ടതെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു.

മേൽപ്പറഞ്ഞ രീതിയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഉയർന്ന രക്തസമ്മർദം, അമിതവണ്ണം, ഉയർന്ന പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറച്ച് ഹൃദയാരോഗ്യം കാക്കാനാവുമെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നത്.

Tags