കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ആഹാരങ്ങൾ

stomach pain

    തൈര്

വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും പ്രോബയോട്ടിക് ഫുഡായ തൈര് സഹായിക്കും.

    മോര്

മറ്റൊരു പ്രോബയോട്ടിക് ഫുഡായ മോര് കുടിക്കുന്നതും ദഹന പ്രശ്നങ്ങളെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

tRootC1469263">

    കഞ്ഞി

കഞ്ഞി കുടിക്കാന്‍ ഇഷ്ടമാണോ? കഞ്ഞി കുടിക്കുന്നതും വയറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

    അച്ചാര്‍

പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അച്ചാര്‍ കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

    ഇഞ്ചി

ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ, ഷോഗോൾ തുടങ്ങിയവ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അതിനാല്‍ ഭക്ഷണത്തില്‍ ഇഞ്ചി ധാരാളമായി ഉള്‍പ്പെടുത്തുക.

    മഞ്ഞൾ

മഞ്ഞളിലെ കുർക്കുമിന് ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുണ്ട്. ഇവയും കുടലിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

    ഉള്ളി

ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഉള്ളി സഹായിക്കും. അതിനാല്‍ ഉള്ളി പാചകത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

    പുതിന

പുതിനയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്. ഇവ ദഹനത്തിന് ഏറെ ഗുണം ചെയ്യും. അതിനാല്‍ പുതിനയില, പുതിനയില ചായ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
 

Tags