പ്രായമായവരില്‍ പ്രതിരോധ കുത്തിവെപ്പ് പ്രധാനം

injection
injection

കൊച്ചി: പ്രായമായവരെ ബാധിക്കുന്ന രോഗങ്ങളില്‍ നിന്ന് സംരക്ഷണം നേടുന്നതിന് പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുന്നതിന്റെ പ്രാധാന്യം വര്‍ധിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ  ആരോഗ്യപരമായ വാര്‍ധക്യം-അടിസ്ഥാന റിപ്പോര്‍ട്ട്-2020 പ്രകാരം മുതിര്‍ന്നവരുടെ പ്രതിരോധ കുത്തിവെപ്പിന് അംഗീകാരം നല്‍കുന്നുണ്ട്. ഇന്ത്യയില്‍ 260 ദശലക്ഷം പ്രായമായവരില്‍ വാക്‌സിനേഷന്‍ എടുത്താല്‍ തടയാവുന്ന രോഗങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ 50 വയസിന് മുകളിലുള്ളവരുടെ എണ്ണം 2020ല്‍ 260 ദശലക്ഷത്തില്‍ നിന്ന് 2036ല്‍ 404 ദശലക്ഷമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. വാര്‍ധക്യത്തില്‍ പ്രതിരോധ ശേഷി കുറയുകയും ന്യുമോണിയ, ഇന്‍ഫ്‌ളുവെന്‍സ്, ഷിംഗിള്‍സ് തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ ബാധിച്ചു കഴിഞ്ഞാല്‍ അതിന്റെ സങ്കീര്‍ണതകളിലേക്ക് പോകുകയും ചെയ്യും. പ്രമേഹം, ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍, എച്ച്‌ഐവി മുതലായ രോഗങ്ങള്‍ ബാധിക്കുന്നവര്‍ക്ക് പ്രതിരോധ ശേഷി കുറയും. അങ്ങനെയുള്ളവര്‍ക്കും ഇത്തരം അണുബാധകള്‍ മൂലം സങ്കീര്‍ണതകള്‍ ഉണ്ടാകും. ഈ അവസ്ഥയെ ചെറുക്കാന്‍ വാക്‌സിന്‍ സഹാക്കുമെന്ന് കൊച്ചി ആസ്റ്റര്‍ സാറ്റലൈറ്റ് ക്ലിനിക്കിലെ ഡയബറ്റോളജിസ്റ്റ് ഡോ. കെ ഹരി പറഞ്ഞു.

വാക്‌സിന്‍ മൂലം മാറ്റാന്‍ കഴിയുന്ന രോഗങ്ങള്‍(വിപിഡികള്‍) മൂലമുണ്ടാകുന്ന മരണങ്ങളില്‍ 95 ശതമാനവും മുതിര്‍ന്നവരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഷിംഗിള്‍സ് സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Tags