പ്രധിരോധ ശേഷി ഇങ്ങനെ വർദ്ധിപ്പിക്കാം

boost immunity
boost immunity

വിറ്റാമിന്‍ എ, സി, ഇ, അയണ്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കണം. മഞ്ഞുകാലത്ത് സാധാരണ കണ്ടുവരുന്ന അസുഖങ്ങളാണ് ചുമ, ജലദോഷം, പനി എന്നിവ. ഇതിനെ ചെറുക്കാന്‍ ശരീരത്തിന് പ്രതിരോധശേഷി കൂട്ടേണ്ടതായിട്ടുണ്ട്. കടുംനിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളും വിറ്റാമിനും കൊണ്ട് സമ്പുഷ്ടമാണ്.

tRootC1469263">

ദിവസവും ഉപയോഗിക്കുന്ന ആഹാരത്തില്‍ ഊര്‍ജ്ജത്തിന്റെ അളവ് നിലനിര്‍ത്തണം. തവിടോടുകൂടിയ ധാന്യങ്ങള്‍, മില്ലറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്താം. തണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങ് വര്‍ഗ്ഗങ്ങള്‍. മധുരക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ വളരെ നല്ലതാണ്. രോഗപ്രതിരോധശേഷി കൂട്ടാന്‍ വിറ്റമിന്‍ സി അടങ്ങിയ നാരങ്ങ, ഓറഞ്ച്, മുസമ്പി, പേരയ്ക്ക, കിവി എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇലക്കറികള്‍ എല്ലാ സീസണിലും കഴിക്കാമെങ്കിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കേണ്ടത് ശൈത്യകാലത്താണ്. വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍, കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ ശരീര താപനില വര്‍ധിപ്പിക്കുകയും രോഗപ്രതിരോധശേഷി ഉയര്‍ത്തുകയും ചെയ്യും.

കൊഴുപ്പില്ലാത്ത പാലുത്പന്നങ്ങള്‍, മത്സ്യം, കോഴിയിറച്ചി, മാംസം, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമുള്ള പ്രോട്ടീനുകള്‍ ലഭ്യമാകാന്‍ സഹായിക്കും. ഓട്സ് തണുപ്പുകാലത്ത് കഴിക്കാവുന്ന ഒരു പ്രഭാതഭക്ഷണമാണ്. ഹൃദയാരോഗ്യം, ദഹനം, മലബന്ധം എന്നിവ തടയാന്‍ ഓട്സിന് കഴിവുണ്ട്. ക്രൂസിഫറസ് പച്ചക്കറികളായ ബ്രോക്കോളിയും കോളിഫ്‌ളവറും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വാഴപ്പഴത്തിലുള്ള ബി വിറ്റാമിനുകളും മഗ്നീഷ്യവും തൈറോയ്ഡ്, അഡ്രിനല്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. ഈ ഗ്രന്ഥികള്‍ ശരീര താപനില നിയന്ത്രിക്കുന്നു. ചുക്ക് കാപ്പി, ഇഞ്ചി, പുതിന, തേന്‍, കുരുമുളക് ഇവ ചേര്‍ത്ത ചായ ശൈത്യകാലത്ത് വളരെ നല്ലതാണ്.

Tags