രോഗപ്രതിരോധശേഷി കൂട്ടാം ഈ ഭക്ഷണങ്ങളിലൂടെ

google news
Diet Foods

ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. പ്രത്യേകിച്ച്, വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങള്‍ വരുന്നത്. അതിനാല്‍ ആരോഗ്യം സംരക്ഷിക്കാന്‍  പ്രതിരോധശേഷി വേണ്ടത് പ്രധാനമാണ്. .രണ്ടോ അതിലധികമോ പഴങ്ങളും പച്ചക്കറികളും തീർച്ചയായും നിശ്ചിത അളവിൽ നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു. എന്നാൽ മാത്രമേ എല്ലാ ആവശ്യ വിറ്റാമിനുകളും ധാധുക്കളും ശരീരത്തിനു ലഭിക്കുകയുള്ളു .

ആന്‍റി ഓക്സിഡൻറുകളും വിറ്റാമിൻ സിയും കൊണ്ട് സമ്പുഷ്ടമായ ഭക്ഷണങ്ങളാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി കഴിക്കേണ്ടത്. അത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം

പച്ചമുളക് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പച്ചമുളകിൽ ഉയർന്ന അളവിൽ വിറ്റാമിൻ സിയും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കും. നെല്ലിക്കയാണ് അടുത്ത ഭക്ഷണം . വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കയും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.

വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ഉയര്‍ന്ന ഉറവിടമായ ചീരയാണ്  രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതില്‍ മറ്റൊരു പ്രധാന പങ്കുവഹിക്കുന്ന ഭക്ഷണം . ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, എ, ഇ, കെ, അമിനോ ആസിഡ്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവയാണ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നത്.

നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുപപ്പായയില്‍ വിറ്റാമിനുകളും മറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമാണ് പപ്പായ.  അതിനാല്‍ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

ഇന്ത്യൻ ഭക്ഷണക്രമത്തിൽ വെളുത്തുള്ളി വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒന്നാണ്. സുഗന്ധവ്യഞ്ജനങ്ങൾ രുചി കൂട്ടുക മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്. വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, പ്രത്യേകിച്ച് ജലദോഷം, പനി എന്നിവയ്ക്കെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യുന്നു. മഞ്ഞൾ, ജീരകം, മല്ലി, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ കേവലം രുചി വർധിപ്പിക്കുന്നവ മാത്രമല്ല. അവയിൽ വിവിധ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.  ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി വൈറൽ, ആന്‍റി സെപ്റ്റിക് ഗുണങ്ങളുമുണ്ട്. അതിനാൽ, പ്രതിരോധശേഷി കൂട്ടാന്‍ സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.  

 ബദാം, കശുവണ്ടി, പിസ്ത, വാൽനട്സ് തുടങ്ങിയവയില്‍ വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇവയും പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

Tags