രോഗപ്രതിരോധ ശേഷി വർധിപ്പിക്കണോ? എങ്കിൽ ഇത് കഴിച്ചോളൂ

immune

അറിയാം മത്തിയുടെ ആരോഗ്യഗുണങ്ങൾ ഒമേഗ-3 ഫാറ്റി ആസിഡുകളാൽ നിറഞ്ഞ എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു മത്സ്യമാണ് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന മത്തി. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് അവയെന്ന് പറയാം. വലുപ്പത്തിൽ ചെറുതും കട്ടികുറഞ്ഞ മുള്ളുകൾ ഉള്ളതുമായ ഒരു മത്സ്യമായ ഇത് പുറംനാടുകളിൽ സാർഡിൻ എന്ന പേരിൽ അറിയപ്പെടുന്നു. മത്തി നമ്മുടെ നാട്ടിൻപുറങ്ങളിൽ വ്യത്യസ്തമായ പല രീതിയിലും രുചിയോടെ പാകം ചെയ്തും കഴിക്കാറുണ്ട്

പ്രോട്ടീൻ നിറയെ ഉള്ള ഒരു മത്സ്യമാണ്. മത്തിയിൽ 23 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ മത്തി സ്ഥിരമായി കഴിച്ചാലും ആരോഗ്യത്തിന് ഒരു കുഴപ്പവും വരികയില്ല എന്ന് തന്നെ പറയാം.

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മത്തി അൽപം മുൻപിലാണ്. അതുകൊണ്ട് തന്നെ രോഗസാധ്യത കുറയ്ക്കാൻ മത്തി കഴിക്കുന്നതിലൂടെ സാധിക്കും.

വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി, കാൽസ്യം, സെലെനിയം തുടങ്ങിയ നിരവധി വിറ്റാമിനുകൾ മത്തിയിൽ അടങ്ങിയിട്ടുണ്ട്.

കാൽസ്യം ധാരാളമായി മത്തിയിൽ അടഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ 90 ശതമാനം എല്ലുമായി ബന്ധപ്പെട്ട എല്ലാ അസുഖത്തിനും മത്തി ഒരു പ്രതിരോധ മാർഗമാണ്.

മത്തി കുട്ടികൾക്ക് കൊടുക്കുന്നതിലൂടെ അവരുടെ തലച്ചോർ വികസിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ തടി കുറയ്ക്കാനും ഇത് സഹായിക്കുന്നു.

മത്സ്യം സ്ഥിരമായി കഴിക്കുന്നത് മൂലം നമ്മുടെ ചർമ്മം മിനുസമുള്ളതാക്കാൻ സഹായിക്കുന്നു.

രക്തം കട്ട പിടിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങൾ മത്തി കഴിക്കുന്നത് മൂലം ഇല്ലാതാക്കുന്നു.

മത്തി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലുള്ള കൊളസ്‌ട്രോൾ കുറയ്ക്കപ്പെടുന്നു.

Tags