ലഹരി മരുന്നിന് അടിമപ്പെട്ടുവോ നിങ്ങളുടെ മക്കൾ എങ്കിൽ ശ്രദ്ധിക്കു ....

ലഹരി മരുന്നിന് അടിമപ്പെട്ടുവോ നിങ്ങളുടെ മക്കൾ എങ്കിൽ ശ്രദ്ധിക്കു ....
കേരള സംസ്ഥാനം രൂപീകൃതമായി 65 വർഷം പിന്നിട്ടു. ഇക്കാലയളവിൽ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, തുടങ്ങി വിവിധ മേഖലകളിൽ നാം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണ്. ഇതിൽ തന്നെ ചില നേട്ടങ്ങളിൽ ലോകത്തിലെ വികസിത രാജ്യങ്ങൾക്കു തുല്യമായ അഭിമാനാർഹമായ സ്ഥാനവും നമുക്കുണ്ട്. എന്നാൽ സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം കേരളം നേടിയെടുത്തിട്ടുള്ള വികസനത്തിനും, പുരോഗതിക്കും, സാംസ്കാരിക മൂല്യങ്ങൾക്കും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇന്ത്യയിൽ അമ്പതുലക്ഷത്തിൽപ്പരം ആളുകൾ മയക്കുമരുന്നിന് അടിമകളായിത്തീർന്നിട്ടുണ്ടെന്നാണ് ഏകദേശമായ ഒരു കണക്ക്. അതു പോലെ രാജ്യത്തുനടക്കുന്ന പലഅക്രമസംഭവങ്ങൾക്കു പിന്നിലും മയ ക്കുമരുന്നിന്റെ സ്വാധീനം കണ്ടെത്തിയിട്ടുണ്ട്.ഇന്ന് യുവാക്കളിലും വിദ്യാർത്ഥികളിലും കാണപ്പെടുന്ന ഭീകരമായ അവസ്ഥയാണ് Drug addiction.യുവാക്കളെയാണ് മയക്കുമരുന്ന് ഏറെ ആകർഷിക്കുന്നത്. പുകവലിയിൽ നിന്നാണ് ഈ ദുശ്ശീലം ആരംഭിക്കുന്നത്. പുകവലിക്കാർ ക്രമേണ മദ്യ ത്തിന് അടിമകളായിത്തീരും.
കുറേക്കഴിയുമ്പോൾ കൂടുതൽ ലഹരിയുടെ ലോകത്തെത്തുന്നതിനുവേണ്ടി അവർ മയക്കുമരുന്നിനെ ആശ്രയി ക്കുന്നു.വിദ്യാർത്ഥികളുടെ ഇടയിലാണ് മയക്കുമരുന്നിന്റെ വില്പന ഏറ്റവും കൂടുതലായി നടക്കുന്നത്. ഒരിക്കൽ ഉപയോഗിച്ചുകഴിഞ്ഞാൽ ഒരിക്കലും മോചനം നേടാനാകാത്ത ഒരു സ്ഥിതിയിലെത്തിച്ചേരും. ക്രമേണ ഉപ ഭോക്താക്കൾ മാനസികരോഗത്തിനടിമകളാകും. ആദ്യമൊക്കെ ഒരു ഹോബി യായിട്ടാണ് ആളുകൾ ഇതിനെ കാണുന്നത്. എന്നാൽ കുറേക്കഴിയുമ്പോൾ ഇതുകൂടാതെ കഴിയാൻ പറ്റാത്ത അവസ്ഥയിലെത്തിച്ചേരും.ആൺപെൺ വ്യത്യാസമില്ലാതെ മയക്കുമരുന്നിന് അടിമകളായ വരെപ്പറ്റി നാം കേട്ടിട്ടുണ്ട്. പലരും പോലീസിന്റെ പിടിയിലായി ശിക്ഷയ നുഭവിക്കുന്നതായും നമുക്കറിയാം. എങ്കിലും ഇത് ഉന്മൂലനാശം ചെയ്യു വാൻ നമുക്കായിട്ടില്ല. എത്രയെത്ര കുടുംബങ്ങളാണ് ഇതിന്റെപേരിൽ കണ്ണീരു കുടിക്കുന്നത് എത്രജീവനാണ് ഇതിന്റെ പേരിൽ ഓരോദിവ സവും പൊലിയുന്നത്.
ഭ്രാന്തമായ ഒരു ലോകത്തെ സൃഷ്ടിക്കാൻ നാം കൂട്ടുനിൽക്കരുത്. മയക്കുമരുന്നു വില്പനനടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അധികാരി കളെ വിവരം അറിയിക്കണം.
കുടുംബാംഗങ്ങൾ തമ്മിൽ എന്നും കൂട്ടായി ചർച്ച നടത്തണം. ഒറ്റയ്ക്കിരുന്നു ചിന്തിക്കുന്നവരേയും ഒറ്റയ്ക്കു കഴിയാൻ ഇഷ്ടപ്പെടുന്നവരെയും പ്രത്യേകം നിരീക്ഷിക്കണം. അവരെ നേരായ മാർഗ്ഗത്തിലെത്തിക്കാൻ വേണ്ടകാര്യങ്ങൾ ചെയ്യണം. മയക്കുമരുന്നിന്റെ ഉപഭോഗം തടയുന്നതിനുവേണ്ടി മാതാപിതാ ക്കൾ, അദ്ധ്യാപകർ എന്നിവരെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുടെ ഓരോദിവസവുമുള്ള പ്രവൃത്തികളും സ്വഭാവവിശേഷങ്ങളും നിരീക്ഷിച്ചു മനസ്സിലാക്കണം. ചീത്തകൂട്ടുകെട്ടിനുള്ള സാഹചര്യം ഒഴിവാക്കണം. സ്കൂൾ, കോളേജ് തലങ്ങളിൽ മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളുടെ ഇടയിൽ വേണ്ടത്ര ബോധവൽക്കരണം നടത്തണം. ദൃശ്യമാധ്യമങ്ങളിലൂടെ ഇതിനെതിരെ പ്രചാരണം നടത്തണം.മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് അതിൽനിന്ന് മുക്തിനേടാൻ ഒരുപാട് ബുദ്ധിമുട്ടാണ്, കാരണം മനുഷ്യ ശരീരത്തിന്റെ പല അവയവങ്ങളെയും ആസ്വദിപ്പിച്ചും സുഗിപ്പിച്ചും ഇല്ലായ്മ ചെയ്യുക എന്നതാണ് മയക്കുമരുന്നുകളുടെ ലക്ഷ്യം.മയക്കുമരുന്ന് ഉപയോഗിക്കുന്ന ആൾക്ക് അത് തെറ്റാണ് എന്നൊരു ചിന്താഗതി ഉണ്ടാവുകയില്ല അവർ ചെയ്യുന്നതെല്ലാം ശരിയാണെന്ന ഒരു തോന്നൽ മാത്രമായിരിക്കും ഉള്ളിലുണ്ടാവുക.
മയക്കുമരുന്നുകൾ പലവിധമുണ്ട് പലതിനും അടിമകളായ ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്,ഇന്ന് കേരളത്തിലും കേരളത്തിന് പുറത്തുമായി ഒരുപാട് മയക്കുമരുന്ന് കച്ചവടക്കാരുണ്ട് അവരെല്ലാം നമ്മുടെ സമൂഹത്തെ നശിപ്പിക്കുകയാണ്, ചെറിയ കുട്ടികളിൽ വരെ ഇന്ന് മയക്കുമരുന്നിന്റെ അഡിക്ഷൻ കാണിക്കുന്നു മാതാപിതാക്കൾ ശ്രദ്ധിക്കാതെ വളർന്ന് വരുന്ന കുട്ടികളും ഇങ്ങനെയുള്ള ചതിക്കുഴികളിൽ ചെന്ന് ചാടുകയാണ് അതുകൊണ്ട് പരമാവധി കുട്ടികളെ ഇങ്ങനെയുള്ള ചേത ശീലങ്ങളിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിക്കണം. ഒരിക്കൽ മദ്യപാനം നിർത്തിയിരുന്നാലും വീണ്ടും കഴിക്കണം എന്ന ചിന്ത ഉണ്ടാവാൻ സാധ്യതയുണ്ട് അതുകൊണ്ട് ചിട്ടയായ രീതിയിൽ മാത്രമേ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അഡിക്ഷൻ മാറ്റാൻ സാധിക്കുകയുള്ളു. മലയാളികള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന പാനീയമാണ് മദ്യം. പ്രായം, ജാതി, മതം, സാമ്പത്തികം, തൊഴില്‍, വിദ്യാഭ്യാസ വരമ്പുകള്‍ക്ക് അതീതമായി കൂടിക്കൊïിരിക്കുന്ന ഒരു വന്‍വിപത്താണ് മദ്യാസക്തിരോഗം. തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരള്‍, പ്ലീഹ, ആഗ്നേയ ഗ്രന്ഥി, രക്തം
ത്വക്ക് എന്നീ അവയവങ്ങളെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ക്ക് പുറമേ വിഷാദരോഗം, സംശയരോഗം, ആത്മഹത്യ എന്നിവക്കും മദ്യാസക്തി രോഗം വഴിതെളിയിച്ചേക്കാം.
ഉറക്കഗുളികകളുടെ വിഭാഗമായ ഈ ഇനത്തില്‍ ഡയസിപാം,നൈട്രാസിപാം, ആല്‍പ്രസോളാം, ലോറാസിപാം, ക്ലോര്‍ഡയാസിപ്പോക്‌സൈഡ് എന്നിവ ഉള്‍പ്പെടുന്നു. ചികിത്സയും മോചനവും വേണമെന്ന ആഗ്രഹമുïെങ്കില്‍ ഇവയുടെ അടിമത്തത്തില്‍നിന്ന് രക്ഷപെടാവുന്നതാണ്,കഞ്ചാവിന്റെ വിവിധ രൂപങ്ങളായ ചരസ്, ഭാംഗ്, മരിജുവാന, ഹാഷിഷ് മുതലായവയാണ് ഈ വകുപ്പില്‍ പെടുന്നത്. സിഗരറ്റിലോ, ബീഡിയിലോ ചേര്‍ത്ത് വലിക്കുന്നതാണ് കഞ്ചാവിന്റെ സാധാരണ ഉപയോഗം. ഭാംഗ് ഭക്ഷണത്തിലും, മറ്റു പാനീയങ്ങളിലും ചേര്‍ക്കുന്നു. സംശയാവസ്ഥ, മിഥ്യാധാരണ, ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക, തിനിയെ ചിരിക്കുക, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കുക എന്നതെല്ലാം കഞ്ചാവ് ഉപയോഗിക്കുന്നതിന്റെ അനന്തര ഫലങ്ങളാണ്.മുറുക്ക്, സിഗരറ്റ്,ബീഡി എന്നിവയും ലഹരിയുïാക്കുന്ന വസ്തുക്കളില്‍ പെടുന്നു. ഹാന്‍സ്, മധു എന്ന പേരില്‍ അറിയപ്പെടുന്ന പുകയിലപ്പൊടിയുടെ ഉപയോഗം ലഹരിശീലത്തിനു പുറമെ വായില്‍ അര്‍ബുദരോഗം വരാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു.ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നു. ലഹരിമരുന്ന് കിട്ടാതാകുമ്പോള്‍ കാണിക്കുന്ന ശാരീരിക-മാനസിക വിഭ്രാന്തി (വിത്‌ഡ്രോവല്‍ സിന്‍ഡ്രോം) കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നു. ഈ സമയത്ത് ലഹരിമരുന്ന് കിട്ടാന്‍ പോക്കറ്റടി, പിടിച്ചുപറി, കൊലപാതകവുമടക്കമുള്ള ഏതുതരം കുറ്റകൃത്യങ്ങള്‍ ചെയ്യാനും ഇവര്‍ തയാറാകും. വാഹനാപകടങ്ങള്‍, ദാമ്പത്യ-കുടുംബ പ്രശ്‌നങ്ങള്‍ എന്നിവയും ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ ഏറെയാണ്.ലഹരിമരുന്നിന് അടിമപ്പെട്ടുപോയവരെ കുറ്റപ്പെടുത്താതെ വിദഗ്ധമായ ചികിത്സക്കും പരിചരണത്തിനും വിധേയരാക്കുക എന്നത് ഇവരെ ലഹരിയുടെ കിരാതഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായിക്കുന്നു.