എച്ച്.പി.വി വാക്‌സിനേഷൻ ക്യാമ്പയിൻ ഡിസംബർ 31 വരെ നീട്ടി

cancer

ഗർഭാശയഗള കാൻസർ പ്രതിരോധിക്കുന്ന എച്ച്.പി.വി വാക്‌സിനേഷൻ ക്യാമ്പയിൻ ഡിസംബർ 31 വരെ നീട്ടി. ആഗസ്റ്റ് 31 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 14 വയസ്സുള്ള പെൺകുട്ടികൾക്കാണ് സ്‌കൂളുകൾ വഴിയും ആരോഗ്യകേന്ദ്രങ്ങൾ വഴിയും വാക്‌സിൻ നൽകുന്നത്. 

എല്ലാ രക്ഷിതാക്കളും കുട്ടികൾക്ക് വാക്‌സിൻ ലഭിച്ചുവെന്ന് ഉറപ്പാക്കണമെന്നും പ്രാഥമികാരോഗ്യ കേന്ദ്ര തലം മുതലുള്ള ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിൻ സൗജന്യമായി ലഭ്യമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ.ടി സരിത കുമാരി അറിയിച്ചു. ജില്ലയിൽ ഇതുവരെ 12,944 (49 ശതമാനം) കുട്ടികൾക്കാണ് വാക്‌സിൻ നൽകിയത്. ഇതിൽ 1,499 കുട്ടികൾക്ക് സ്‌കൂളുകൾ വഴിയുള്ള വാക്‌സിനേഷൻ ക്യാമ്പയിനിലൂടെയാണ് കുത്തിവെപ്പ് നൽകിയത്. 

ഗർഭാശയഗള കാൻസറിനെതിരായ വാക്സിൻ കൂടി ദേശീയ പ്രതിരോധകുത്തിവെപ്പ് പട്ടികയിലുൾപ്പെടുത്തുന്നതിന് മുന്നോടിയായി ആദ്യഘട്ടത്തിൽ 14 വയസ്സുള്ള പെൺകുട്ടികൾക്കാണ് എച്ച്.പി.വി വാക്‌സിൻ നൽകുന്നത്. 

Tags