ചര്‍മ്മത്തിന്‍റെ തിളക്കത്തിനായി മഞ്ഞള്‍ ഉപയോഗിക്കേണ്ടത് എങ്ങനെ ?

google news
face
ത്വക്കിനെ ബാധിക്കുന്ന പല രോഗങ്ങളെയും അണുബാധകളെയും

മഞ്ഞള്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.മഞ്ഞള്‍ കഴിക്കുന്നതും ത്വക്കില്‍ പുരട്ടുന്നതും ത്വക്കിന്  നല്ലതാണ് . മുഖചര്‍മ്മത്തിന് തിളക്കമേകാനും മഞ്ഞള്‍ വളരെയധികം സഹായിക്കുന്നു. മുഖക്കുരുവിന്‍റെ പാടുകളോ ചര്‍മ്മത്തിന്‍റെ ഭംഗിയെ ബാധിക്കുംവിധത്തിലുള്ള മറ്റ് പാടുകളോ എല്ലാം നീക്കം ചെയ്ത് ചര്‍മ്മം തിളക്കമുള്ളതാക്കി തീര്‍ക്കാനാണ് ക്രമേണ ഇത് സഹായിക്കുക. 


ത്വക്കിനെ ബാധിക്കുന്ന പല രോഗങ്ങളെയും അണുബാധകളെയും ചെറുക്കാൻ മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിൻ സഹായിക്കുന്നു. മുഖക്കുരു, എക്സീമ പോലുള്ള അസുഖങ്ങളെല്ലാം ഇതിലുള്‍പ്പെടും. സ്കിൻ കെയര്‍ റുട്ടീനില്‍ തന്നെ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നതിലൂടെയാണ് ഈ പ്രതിരോധം കൈവരൂ.


മഞ്ഞള്‍ സകിൻ കെയര്‍ റുട്ടീനിലുള്‍പ്പെടുത്തുന്നതോടെ ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്ന അവസ്ഥയ്ക്കും ക്രമേണ പരിഹാരമാകുന്നു. ചുളിവുകള്‍, വരകള്‍ എന്നിങ്ങനെ പ്രായത്തിന്‍റേതായി ചര്‍മ്മത്തില്‍ വരാവുന്ന അടയാളങ്ങളെയാണ് ഇതൊഴിവാക്കുന്നത്.


മുഖത്ത് അമിതമായി എണ്ണമയമുണ്ടെങ്കില്‍ അതും ചര്‍മ്മത്തെ മോശമായി ബാധിക്കാം. ഇത്തരത്തില്‍ എണ്ണമയം അമിതമാകുന്നതിനെ തടയുന്നതിനും മഞ്ഞള്‍ സഹായകമാണ്. 

ആദ്യമേ സൂചിപ്പിച്ചത് പോലെ ചര്‍മ്മസംരക്ഷണത്തിന് മഞ്ഞള്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. അത് നിങ്ങള്‍ക്ക് എങ്ങനെയും ചെയ്യാം. വെളിച്ചെണ്ണയുമായോ, തൈരുമായോ, തേനുമായോ എല്ലാം ചേര്‍ത്ത് മുഖത്ത് അപ്ലൈ ചെയ്യാം. ഇത് ലളിതമായ രീതികള്‍. എല്ലാം 10-15 മിനുറ്റ് വച്ച ശേഷം കഴുകിക്കളയുകയാണ് വേണ്ടത്. ചിലരുടെ ചര്‍മ്മത്തില്‍ മഞ്ഞള്‍ പെട്ടെന്ന് കറ പോലെ പറ്റിപ്പിടിക്കും. ഈ പ്രശ്നമുണ്ടോയെന്ന് അറിയാൻ ആദ്യമൊരു ടെസ്റ്റ് എന്ന രീതിയില്‍ മഞ്ഞള്‍ മിശ്രിതം തേച്ചുനോക്കണം. 

Tags