ആദ്യരാത്രി എങ്ങിനെ ഏറ്റവും മനോഹരമാക്കാം

ആദ്യരാത്രി എന്നാല്‍ എതൊരു വധൂവരന്മാരെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട രാത്രിയാണ്. ദാമ്പത്യജീവിതത്തിന്റെ ആദ്യത്തെ ഘട്ടമാണ് അവിടെ ആരംഭിക്കുന്നത്. ജീവിതവസാനം വരെ ഓര്‍ത്തിരിക്കേണ്ടതുമായ രാത്രിയാണത്. എന്നാല്‍ പലരും അനാവശ്യമായ കാരണങ്ങള്‍ക്ക് ആ രാത്രിയുടെ രസങ്ങളും സന്തോഷങ്ങളും കളയാറുണ്ട്.
എന്നാല്‍ ഒന്ന് ശ്രദ്ധിച്ചാല്‍ വധൂവരന്മാര്‍ക്ക് ആ രാത്രി ജീവിതകാലം മുഴുവന്‍ ഓര്‍ക്കും വിധം ആഹ്ലാളഭരിതമാക്കാം അതിനായി ആദ്യ രാത്രിയില്‍ ചിന്തകള്‍ക്കും ആശങ്കകള്‍ക്കും സ്ഥാനം നല്‍കാതിരിക്കുക. ശാന്തമായ മനസ്സോടെയാണ് മണിയറയിലേക്ക് പ്രവേശിക്കേണ്ടത്. ആശങ്കയുള്ള മനസ്സ് സന്ദര്‍ഭം വഷളാക്കാന്‍ മാത്രമേ ഉപകരിക്കൂ.
ആ രാത്രിയില്‍ പറയേണ്ട വിഷയങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കി വെക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. രണ്ടുപേര്‍ക്കും താല്‍പര്യക്കുറവുണ്ടാക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക. നിങ്ങളുടെ നല്ല മൂഡ് നിലനിര്‍ത്തുക എന്നതിലാണ് കാര്യം. അതുപോലെ നല്ല വസ്ത്രങ്ങള്‍ ധരിക്കുക. ലളിതവും ആകര്‍ഷകവുമാവാന്‍ ശ്രദ്ധിക്കുക. റൂമുകള്‍ മനോഹരമായി അലങ്കരിക്കുന്നതും പൂക്കള്‍ വെക്കുന്നതും മാനസികമായി ഉല്ലാസം നല്‍കുന്നതിന് സഹായിക്കും. സെക്‌സിനെക്കുറിച്ച് സംസാരിക്കുന്നതും ഒഴിവാക്കാം. പകരം നിങ്ങള്‍ എന്തെല്ലാമാണ് പ്രതീക്ഷിക്കുന്നതെന്നും ഇഷ്ടപ്പെടുന്നതെന്നും പരസ്പരം അറിയിക്കുന്നതില്‍ തെറ്റില്ല.
പഴയ ബന്ധങ്ങളെക്കുറിച്ച് ഇരുപേരും ആദ്യ രാത്രിയില്‍ സംസാരിക്കുന്നത് തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്. ആദ്യരാത്രിയില്‍ തിരിക്കുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള വേദിയായി ആദ്യരാത്രിയെ കാണേണ്ട. സാവാധാനം സംസാരിച്ച് രണ്ടുപേര്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ മാത്രം സെക്‌സിലേക്ക് കടക്കുക. ഇന്ത്യന്‍ സാഹചര്യത്തില്‍ ദീര്‍ഘനേരമുള്ള ചടങ്ങുകളും ആഘോഷങ്ങളും കാരണം വധൂവരന്മാര്‍ തളര്‍ന്ന്‌പോകാനാണ് സാധ്യത.
അതിനാല്‍ പങ്കാളി ക്ഷീണിതന്‍ ആകാമെന്ന് ഇരുവരും മനസ്സിലാക്കേണ്ടതാണ്. പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് സുരക്ഷിതമായ ലൈംഗീതബന്ധം. ആദ്യദിവസമാണെങ്കിലും എത്ര തവണയാണെങ്കിലും സുരക്ഷിതമായ ലൈംഗീകബന്ധത്തിന് പങ്കാളികള്‍ മുന്‍കൈ എടുക്കേണ്ടതാണ്. മതിയായ സുരക്ഷമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.