ഈച്ചശല്യം അകറ്റാൻ ഇതാ ചില എളുപ്പ വഴികൾ...

google news
gfj


ഈച്ച ശല്യം ഇല്ലാത്ത വീടുകളുണ്ടാവില്ല. വീട്ടമ്മമാരുടെ പ്രധാന ശത്രുവാണ് ഈച്ചകൾ. കഴിക്കാനെടുക്കുന്ന ഏത് ഭക്ഷണത്തിന് പിറകെ കാണും ഈ കുഞ്ഞു വിരുതൻന്മാർ. മറ്റുള്ള പ്രാണികളെ പോലെ ദേഹത്തിൽ കടിച്ചു ശല്യമൊന്നും ഉണ്ടാകുകയില്ലെങ്കിലും രോഗങ്ങൾ പരത്തുന്ന കാര്യത്തിൽ മുന്നിൽ തന്നെയാണ് ഇവർ. കോളറ, വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ പല രോഗങ്ങളും പരത്തുന്നതിന് ഈച്ചകൾ കാരണമാവാറുണ്ട്. ഈച്ചകളെ തുരത്താനായി ഇന്ന് പലതരത്തിലുള്ള സ്പ്രേകൾ അടക്കമുള്ള നിരവധി ഉൽപന്നങ്ങൾ വിപണിയിലുണ്ട്. എന്നാൽ ഇവ ഉപയോഗിക്കുന്നതും വളരെ ദോഷകരമാണ് എന്ന് പറയപ്പെടുന്നു. എന്നാൽ ഈച്ചശല്യം അകറ്റാൻ ഇതാ ചില പൊടിക്കെെകൾ.

തുളസി ഇലയ്ക്ക് ഈച്ചകളെ തുരത്താനുള്ള കഴിവുണ്ട്. തുളസിയുടെ ഇല നല്ലപോലെ പേസ്റ്റാക്കി പലയിടത്ത് വയ്ക്കുന്നതും ഈച്ചയെ തുരത്താന്‍ നല്ലതാണ്.

ഈച്ചശല്യം അകറ്റാൻ ഏറ്റവും മികച്ചതാണ് ഓറഞ്ചിന്റെ തൊലി. ഓറഞ്ചിന്റെ തൊലി മുറികളുടെ കോർണറുകളിൽ വയ്ക്കുന്നത് ഈച്ച ശല്യം മാത്രമല്ല, പാറ്റ ശല്യം അകറ്റാനും സഹായിക്കും.

കര്‍പ്പൂരം കത്തിക്കുന്നത് ഈച്ചയെ ഒഴിവാക്കാന്‍ നല്ലതാണ്. ഇതിന്റെ പുകയടിച്ചാല്‍ ഈച്ച പമ്പ കടക്കും. കര്‍പ്പൂരം കത്തിക്കുമ്പോളുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും. കര്‍പ്പൂരം ചേര്‍ത്ത വെള്ളം കൊണ്ട് മേശയും മറ്റും തുടയ്ക്കുന്നതും നല്ലതാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ച് ഈച്ചകളെ വേഗത്തില്‍ അകറ്റാനാവും. അൽപം വിനെഗര്‍ ഒരു പാത്രത്തിലെടുത്ത്, ഈച്ചകള്‍ രക്ഷപെടാതിരിക്കാന്‍ അൽപം ലിക്വിഡ് ഡിറ്റര്‍ജന്‍റും അതില്‍ ചേര്‍ക്കുക. ഇതിന്റെ ​ഗന്ധം ഈച്ചകളെ ഇല്ലാതാക്കാൻ സഹായിക്കും.

Tags