തേൻ നെല്ലിക്കയുടെ ഗുണങ്ങൾ

google news
nelli

ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് തേൻ നെല്ലിക്ക. തേൻ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ വരുന്നത് തടയാനും ഇവ സഹായിക്കും. ബൈൽ പിഗ്മെന്റ് നീക്കുകയും വിഷാംശം കളയുകയും ചെയ്യും എന്നതാണ് ഇതിന് കാരണം. അതുപോലെതന്നെ, ചെറുപ്പം നില നിർത്താൻ ഏറെ നല്ലതാണ് തേൻ നെല്ലിക്ക.

മുഖത്ത് ചുളിവുകൾ വരുന്നത് തടയുകയും ശരീരത്തിന് ഊർജം നൽകുകയും ചെയ്യുന്നു. ആസ്ത്മ പോലുള്ള രോഗങ്ങൾ തടയാൻ ഇത് ഏറെ ഗുണകരമാണ്.

ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ അകറ്റുന്നതിന് തേൻ നെല്ലിക്ക സഹായകമാണ്. ദഹനപ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ് തേനിലിട്ട നെല്ലിക്ക. മലബന്ധം, പൈൽസ് തുടങ്ങിയ പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു ഒറ്റമൂലി മൂടിയാണ് തേനിലിട്ട നെല്ലിക്ക. വിശപ്പു വർദ്ധിപ്പിയ്ക്കാനും തേനിലിട്ട നെല്ലിക്ക സഹായിക്കുന്നു.

Tags