തേനിലിട്ടു വച്ച വെളുത്തുള്ളി കഴിച്ചിട്ടുണ്ടോ? 7 ദിവസം ഇത് തുടർച്ചയായി കഴിച്ചാലുണ്ടാകുന്ന മാറ്റം നിങ്ങളെ അതിശയിപ്പിക്കും..

honey garlic
honey garlic

രുചിയും മണവും കൂടാന്‍ വേണ്ടി നാം ഭക്ഷണത്തില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഏറെ ആരോഗ്യപരമായ ഗുണങ്ങളും ഉണ്ട് ഇതിന്. വെളുത്തുള്ളി പല രീതിയിലും ആരോഗ്യത്തിന് ഗുണകരമാകും വിധത്തില്‍ ഉപയോഗിയ്ക്കാം. ഇത് ഏറ്റവും ഗുണം നല്‍കുന്ന ഒരു രീതിയാണ് ഇത് തേനില്‍ ഇട്ടു വച്ച് ഉപയോഗിയ്ക്കുന്നത്. തേനിൽ ഇട്ട വെളുത്തുള്ളി ഏഴു ദിവസം വെറുംവയറ്റിൽ കഴിച്ചാൽ അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ് ശരീരത്തിൽ ഉണ്ടാകുക.  

tRootC1469263">

പതിനഞ്ചോ ഇരുപതോ വെളുത്തുള്ളി അല്ലികൾ അടർത്തിയെടുത്ത് തൊലികൾ കളഞ്ഞ് വൃത്തിയാക്കുക. ശേഷം വൃത്തിയുള്ള ഒരു കുപ്പിയിലോ ജാറിലോ വെളുത്തുള്ളി അല്ലികൾ നിറയ്ക്കുക. അതിനു മുകളിൽ തേൻ ഒഴിക്കുക. സൂര്യപ്രകാശം കടക്കാത്ത ഇടത്ത് വച്ച് ഒരാഴ്ച കഴിയുമ്പോള്‍ കഴിച്ചു തുടങ്ങാം. വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ്  ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുക. അതുപോലെ ചെറുതേനാണ് ആരോഗ്യ ഗുണങ്ങള്‍ കൂടുതല്‍. അതിനാൽ ചെറുതേന്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.

honey garlic1

വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് തേന്‍, വെളുത്തുള്ളി കൂട്ട്. തേന്‍-വെളുത്തുള്ളി കൂട്ട് ദഹന പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു മരുന്നാണ്. ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍ പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു പരിഹാരമാണ് തേനിലിട്ട വെളുത്തുള്ളി കഴിയ്ക്കുന്നത്. വെളുത്തുള്ളിയിലേയും തേനിലേയും ആന്റഓക്‌സിഡന്റ് ഗുണങ്ങള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ അകറ്റി നിര്‍ത്താന്‍ ഏറെ നല്ലതാണ്.

കോള്‍ഡ്, അലര്‍ജി പ്രശ്‌നങ്ങള്‍ക്കും ഇതേറെ നല്ലതാണ്. ഇവ രണ്ടും ശരീരത്തിന്റെ പ്രതിരോധശേഷി ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്.ബ്രെയിന്‍ പ്രവര്‍ത്തനങ്ങളെ സ്വാധീനിയ്ക്കുന്നതിനാല്‍ സ്‌ട്രെസ്, ടെന്‍ഷന്‍ പോലുള്ള അവസ്ഥകള്‍ തരണം ചെയ്യുന്നതിനും ഇതൊരു നല്ല കോമ്പോയാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നതാണ് ഈ കോമ്പോ. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതു തന്നെയാണ് കാരണം.

weight 

വെളുത്തുള്ളിയും തേനും കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കും. വെളുത്തുളളി ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു നീക്കുന്നു. തേന്‍ കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്. ഇതുവഴി തടി കുറയും. ദഹനത്തേയും മെച്ചപ്പെടുത്തി തടി കുറയ്ക്കും. വിശപ്പു കുറയ്ക്കാനും ഇതു സഹായിക്കും. 

രക്തം വര്‍ദ്ധിപ്പിക്കുന്നതിനും പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുന്നതിനും ഇത് സഹായിക്കുന്നു. രക്തം കട്ട പിടിക്കുന്ന അവസ്ഥക്ക് ആക്കം നല്‍കുന്നതിനും ഇത് സഹായിക്കും.ചീത്ത കൊളസ്ട്രോള് ഇല്ലാതാക്കുകയും ചെയ്യും.

Tags