തേൻ ശീലമാക്കിക്കോളൂ; ഗുണങ്ങളേറെ


പ്രകൃതിദത്തമായി ലഭിക്കുന്ന ചെറുതേൻ വിറ്റാമിൻ ബി, സി, കെ, എ എന്നിവയുടെ കലവറയാണ്. പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനായി വെറും വയറ്റിൽ അൽപം ഇഞ്ചി നീരിനൊപ്പം ചെറുതേൻ ചേർത്ത് ഒരു ടീസ്പൂൺ കുടിക്കാം.
സോഡിയം, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, മാംഗനീസ് തുടങ്ങി ഒട്ടനവധി പോഷകഘടകങ്ങളാണ് ചെറുതേനിൽ അടങ്ങിയിരിക്കുന്നത്. അതിനാൽ പ്രമേഹരോഗികൾക്ക് ഉത്തമമാണ് ഈ തേൻ. നെല്ലിക്കാ നീരിൽ അൽപം തേൻ ചേർത്ത് മഞ്ഞൾപൊടിയുമിട്ട് കുടിക്കുന്നത് പ്രമേഹം തടഞ്ഞുനിർത്താൻ സഹായിക്കുന്നു. പാലിനൊപ്പം തേനും മഞ്ഞൾപൊടിയും ചേർത്ത് കഴിക്കുന്നതും നല്ലതാണ്.
tRootC1469263">ഉറക്കമില്ലായ്മ അകറ്റുന്നതിനും വ്രണങ്ങൾ ഉണക്കുന്നതിനും തേൻ കഴിക്കാം. നല്ലൊരു വേദന സംഹാരി കൂടിയാണ് ചെറുതേൻ. പൊള്ളലേറ്റ ഭാഗത്ത് ഇത് പുരട്ടുന്നത് നീറ്റൽ അകറ്റാൻ സഹായിക്കുന്നു. നീര് കെട്ടുന്നതു പോലുള്ള രോഗങ്ങൾ ശമിപ്പിക്കുന്നതിനും ചെറുതേൻ കഴിക്കാം.