വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന കറിവേപ്പില ഹെയർ പാക്ക്.

google news
curry leaves

കറികൾക്ക് രുചിയും ​​ഗുണവും കിട്ടാൻ മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും കറിവേപ്പില ഏറെ​ ​ഗുണകരമാണ്. 
ആന്റിഓക്‌സിഡന്റുകളാലും പ്രോട്ടീനുകളാലും സമ്പന്നമാണ് കറിവേപ്പില. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുക മുടി കൂടുതൽ ആരോഗ്യമുള്ളവരും ബലമുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു.

മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി നാം വിപണികളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന നിരവധി ഉൽപ്പന്നങ്ങളേക്കാൾ ഗുണം ചെയ്യും വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കറിവേപ്പില ഹെയർ പാക്ക്. കറിവേപ്പിലയിൽ ആന്റിഓക്‌സിഡന്റുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലെ ചൊറിച്ചിൽ ഇല്ലാതാക്കുന്നത് മുതൽ നരയെ മാറ്റാനും മുടി കൊഴിച്ചിൽ അകറ്റുന്നതിനുമെല്ലാം കറിവേപ്പിലയ്ക്ക് എണ്ണമറ്റ ഗുണങ്ങളുണ്ട്.

കറിവേപ്പിലയിലെ വൈറ്റമിൻ ബി മുടിയുടെ വേരുകളെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് മുടിയുടെ നിറം വീണ്ടെടുക്കാൻ സഹായിക്കുന്നു. മുടി വളർച്ചയ്ക്ക് കറിവേപ്പില ഇങ്ങനെ ഉപയോ​ഗിക്കാം...

​ഒന്ന്...

തൈരും കറിവേപ്പിലയും ചേർത്ത മാസ്ക് തയ്യാറാക്കാനായി ആദ്യമേ ഒരു പിടി കറിവേപ്പില എടുത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കി അരച്ചെടുക്കുക. 3-4 ടേബിൾസ്പൂൺ തൈരിലേക്ക് ഒരു ടേബിൾ സ്പൂൺ കറിവേപ്പില പേസ്റ്റ് ചേർക്കേുക. ശേഷം ഈ പാക്ക് മുടിയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ ഹെയർ പാക്ക് ഇടാം. 

രണ്ട്...

കറിവേപ്പില പേസ്റ്റും നെല്ലിക്ക പൊടിയും അൽപം ഉലുവ പേസ്റ്റും മിക്സ് ചെയ്ത് ഹെയർ പാക്ക് ഉണ്ടാക്കുക. ശേഷം മുടിയിൽ ഈ പാക്ക് പുരട്ടുക. 20 മിനുട്ടിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് തല കഴുകുക. കറിവേപ്പിലയിൽ വിറ്റാമിൻ ബി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. 

Tags