ജലദോഷം മാറാന്‍ വീട്ടിലുണ്ട് പരിഹാരം !
മഴ വന്നാൽ പനിയോ ജലദോഷമോ പിടികൂടുമോ എന്നതാണ് പലരുടെയും പേടി. ചിലർക്ക് ഇടവിട്ട് ജലദോഷം ഉണ്ടാകാറുണ്ട്. ചെറിയൊരു ജലദോഷത്തിന് ഡോക്ടറോട് ചോദിക്കാതെ മെഡിക്കൽ സ്റ്റോറിൽ നിന്ന് കിട്ടുന്ന മരുന്ന് വാങ്ങി കഴിക്കുന്ന ശീലം ചിലർക്കുണ്ട്. അത് അത്ര നല്ല ശീലമല്ലെന്ന് ഓർക്കുക. ജലദോഷം മാറാൻ വീട്ടിൽ തന്നെ ചില പ്രതിവിധികളുണ്ട്.അവ എന്തൊക്കെയാണെന്ന് നോക്കാം…
tRootC1469263">
. ജലദോഷം വരാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിള്‍ കൊള്ളുക. തുടക്കത്തിലെ ഇത് ചെയ്താൽ തൊണ്ട വേദന മാറുകയും ജലദോഷം വരാതിരിക്കാനും സഹായിക്കും.
. തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നത് ജലദോഷം പെട്ടെന്ന് കുറയാന്‍ സഹായിക്കും.
. തുളസിയിലയും കൽക്കണ്ടവും ചേർത്തരച്ച് മിശ്രിതമാക്കി ഭക്ഷിക്കുന്നതും ഫലം നല്‍കും.
. ഒരു കപ്പ് വെള്ളത്തിൽ കുരുമുളകും ഇഞ്ചിയും ചേർത്ത് തിളപ്പിച്ച് കുടിക്കുന്നതും ജലദോഷം മാറാന്‍ സഹായിക്കാം.
. വെള്ളം ധാരാളം കുടിക്കുക. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ഇത് തൊണ്ട നനവുള്ളതായിരിക്കാനും തൊണ്ടയടപ്പ് മാറാനും സഹായിക്കും.
. ഇഞ്ചിയും കറുവാപ്പട്ടയും ചേര്‍ത്ത ഔഷധ ചായകള്‍ കുടിക്കുന്നതും നല്ലതാണ്.
. ചൂടുവെള്ളം കൊണ്ട് ആവി പിടിക്കുന്നതും മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവ മാറാന്‍ സഹായിക്കും.
. മഞ്ഞൾ പൊടി എല്ലാ അസുഖത്തിനുമുളള മരുന്നാണ്. ഒരു കപ്പ് പാലിൽ അൽപം മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് ജലദോഷം, ചുമ എന്നിവ വരാതിരിക്കാൻ സഹായിക്കും.
നീണ്ടുനിൽക്കുന്ന ജലദോഷം മറ്റുരോഗങ്ങളിലേയ്ക്ക് നയിക്കുവാനുള്ള സാധ്യത ഏറെയാണ്. പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത്, കൃത്യമായ വൈദ്യപരിശോധനയ്ക്ക് വിധേയമാകേണ്ടത് പ്രധാനമാണ്.
The post ജലദോഷം മാറാന്‍ വീട്ടിലുണ്ട് പരിഹാരം ! first appeared on Keralaonlinenews..jpg)


