വീട്ടിലെ രക്തസമ്മർദ്ദ പരിശോധന: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഫലം തെറ്റാകും!

Home blood pressure test: If you don't pay attention to these things, the results will be wrong!
Home blood pressure test: If you don't pay attention to these things, the results will be wrong!

വീട്ടിൽ രക്തസമ്മർദ്ദം പരിശോധിക്കുന്നത് വളരെ സുഖകരവും എളുപ്പവുമാണ്, പക്ഷേ ശരിയായ രീതിയിലും സമയത്തിലും ശ്രദ്ധിക്കാതിരിക്കുകയാണെങ്കിൽ ഫലങ്ങൾ തെറ്റിപ്പോകാനും ശരിയായ ആരോഗ്യ അവലോകനം നടത്താനാവാത്ത സാഹചര്യം സൃഷ്ടിക്കാനും സാധ്യതയുണ്ട്.

വീട്ടിൽ രക്തസമ്മർദം നിരീക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

tRootC1469263">

    അനുയോജ്യമായ കഫ് വലിപ്പത്തോടു കൂടിയ ഉപകരണം വാങ്ങുക. അത് ഉപയോഗിച്ച് തുടങ്ങും മുൻപ് ഒരു ഡോക്ടറെ സമീപിച്ച് റീഡിങ് കൃത്യമായിട്ടാണ് കാണിക്കുന്നതെന്ന് ഉറപ്പാക്കുക.

    കഫ് സൈസ് ഒരുപാട് ചെറുതോ ഒരുപാട് വലുതോ ആകാൻ പാടില്ല.

    കഫ് ഘടിപ്പിക്കുമ്പോൾ: കയ്യിൽ കഫ് ചുറ്റുമ്പോൾ, അത് അമിതമായി മുറുകുകയോ അയഞ്ഞുകിടക്കുകയോ ചെയ്യരുത്. കഫിന്റെ സ്ഥാനം കൃത്യമായിരിക്കണം. കൂടാതെ വസ്ത്രത്തിന് മുകളിൽ ചുറ്റുന്നതും ഒഴിവാക്കുക.

    ദിവസം രണ്ട് നേരം രക്ത സമ്മർദം അളക്കാം. രാവിലെ മരുന്ന് കഴിക്കുന്നതിനു മുൻപും വൈകുന്നേരവും. എന്നും ഒരേ സമയത്ത് തന്നെ ഇത് ആവർത്തിക്കാൻ ശ്രമിക്കാം.

    ചാരിയിരിക്കാൻ കഴിയുന്ന തരത്തിലുള്ള കസേരയിൽ അഞ്ച് മിനിറ്റ് ശാന്തമായി ഇരുന്നതിന് ശേഷം രക്തസമ്മർദം അളക്കാം.

    മേശയുടെ മുകളിലോ കസേര കൈയിലോ ഹൃദയത്തിന്റെ അതേ നിരപ്പിൽ തന്നെ കൈ വയ്ക്കുക.

    രക്തസമ്മർദം അളക്കുന്ന സമയം സംസാരിക്കാനോ വായിക്കാനോ പാടില്ല.

    റീഡിങ്ങ് എടുത്ത കൈയിൽ തന്നെ 3 മിനിറ്റ് എങ്കിലും ആകാതെ വീണ്ടും കഫ് കെട്ടരുത്. രണ്ട്-മൂന്ന് റീഡിങ് പരിശോധിക്കുക.

    രണ്ട് കൈയിലെയും രക്തസമ്മർദം എടുത്ത ശേഷം ഉയർന്നത് ഏതാണോ അതാണ് പരിഗണിക്കേണ്ടത്. ദിവസം മുഴുവൻ വ്യതിചലിച്ചു കൊണ്ടിരിക്കുന്ന രക്തസമ്മർദം പലപ്പോഴും രാവിലെ അൽപം കൂടുതലായിരിക്കാം.
 

Tags