മലപ്പുറം ഗവ. ആശുപത്രിയില്‍ ആദ്യമായി ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി

മലപ്പുറം : മലപ്പുറം ഗവ: ആശുപത്രിയില്‍ ചരിത്രത്തിലാദ്യമായി ഇടുപ്പ് മാറ്റി വെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. നടക്കുകയും ഇരിക്കുകയും കിടക്കുകയുംചെയ്യുന്ന സമയങ്ങളിലെല്ലാംഅസഹ്യമായ ഇടുപ്പ് വേദനകൊണ്ട് ബുദ്ധിമുട്ടിയിരുന്ന കുറുവ വറ്റലൂര്‍ സ്വദേശിക്കാണ് മലപ്പുറംഗവ:ആശുപത്രിയിലെഅസ്ഥി,സന്ധിവാതരോഗവിദഗ്ദനായഡോക്ടര്‍ മുഹമ്മദ്‌നിഷാദ്, ഡോക്ടര്‍ മുഹമ്മദ്ബഷീര്‍ എന്നവരുടെനേതൃത്വത്തിലുള്ള സംഘം വിജയകരമായി ശസ്ത്രകിയ നടത്തിയത്.
മണിക്കൂറുകള്‍ നീണ്ടു നിന്ന ശസ്ത്രക്രിയയില്‍ അജ്മല്‍ ,നഴ്‌സിംഗ ്സ്റ്റാഫ് ഷാജി, മുഹ്‌സിന, രഞ്ജിത് ,നഴ്‌സിംഗ് അസിസ്റ്റന്റ് സജി, ഗ്രേഡ് 2 വിജയകുമാരി എന്നിവരും സഹായികളായി. മലപ്പുറം ഗവ: ആശുപത്രിയില്‍ ഡോക്ടര്‍ മുഹമ്മദ് നിഷാദ് ഇതിനോടകം തന്നെ നൂറോളം ലിഗമെന്റ് ഇന്‍ ജൂറികള്‍ക്കുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയകളും , നിരവധി മുട്ട് മാറ്റി വെക്കല്‍ ശസ്ത്രക്രിയകളും നടത്തിയിട്ടുണ്ട്. ഇത് നിര്‍ദ്ധനരുംപാവപ്പെട്ടവരുമായ നിരവധി രോഗികള്‍ക്ക ്ആശ്വാസമേകിയിട്ടുണ്ട്