സങ്കീർണ്ണതകളോടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്കായി കണ്ണൂർ ആസ്റ്റർ മിംസിൽ ഹൈ റിസ്‌ക് ന്യൂബോൺ ബേബി ക്ലിനിക് ആരംഭിച്ചു

High-Risk Newborn Baby Clinic launched at Aster MIMS, Kannur for babies born with complications

കണ്ണൂർ : സങ്കീർണ്ണമായ പ്രസവങ്ങളും നേരത്തെയുള്ള പ്രസവങ്ങളും ഉൾപ്പെടെ നവജാത ശിശുവിന്റെ  ആരോഗ്യത്തിന് ദോഷകരമായി മാറുന്ന സാഹചര്യങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കുന്നതിന് കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ഹൈറിസ്‌ക് ന്യൂബോൺ ബേബി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. സമാനമായ സാഹചര്യങ്ങളിലൂടെ കടന്ന് വന്ന ആരോഗ്യകരമായ ജീവിതം തിരിച്ച് പിടിചത്ച അബ്ദുൾ റഹ്‌മാൻ, ജോവാൻ മുഹമ്മദ് എന്നീ കുഞ്ഞുങ്ങൾ ചേർന്നാണ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്.

tRootC1469263">

നേരത്തെ ജനിക്കുന്ന കുഞ്ഞുങ്ങൾ, സങ്കീർണ്ണമായ പ്രസവത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾ, ജനനസമയത്ത് തന്നെ ആരോഗ്യപരമായി ദുർബലരായിരിക്കുന്നവർ തുടങ്ങിയവർക്ക് സമഗ്രവും ഏറ്റവും മികച്ചതുമായ പരിചരണം ലഭ്യമാക്കുക എന്നതാണ് ക്ലിനിക്കിന്റെ ലക്ഷ്യം. അപകടസാധ്യതയോടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച പരിചരണം ഏറ്റവും വേഗത്തിൽ ഉറപ്പ് വരുത്താനും തുടർ ചികിത്സയും വിദഗ്ദ്ധ പരിചരണവും നിരീക്ഷണവും നടത്തുവാനും ഇതിലൂടെ സാധ്യമാകും.

ഇത്തരം സാഹചര്യങ്ങളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പലപ്പോഴും ദീർഘകാല പരിചരണം ഉൾപ്പെടെ ആവശ്യമായി വരും. ഇതിനായി ഏറ്റവും പ്രാഥമികമായ ഇടപെടലുകൾ മുതൽ, തുടർച്ചയായ വിലയിരുത്തലുകളും, കുഞ്ഞിന്റെ വളർച്ചാ സംബന്ധമായ നിരീക്ഷണവും, പ്രത്യേക വൈദ്യസഹായം ആവശ്യമാണെങ്കിൽ അതിനുള്ള സംവിധാനങ്ങളും ക്ലിനിക്കിൽ ലഭ്യമാകും. പരിചയ സമ്പന്നരായ നിയോനാറ്റോളജിസ്റ്റുകൾക്കൊപ്പം പീഡിയാട്രിക് ന്യൂറോളജി , പീഡിയാട്രിക് ഓർത്തോപേടിക്,പീഡിയാട്രിക്ക് കാർഡിയോളജി,പീഡിയാട്രിക് നഫ്റോളജി,പീഡിയാട്രിക് റൊമറ്റൊളജി പീഡിയാട്രിക് ഗാസ്ട്രോ എന്ററോളജി തുടങ്ങിയ വിഭാഗത്തിലെ ഡോക്ടർമാരും ക്ലിനിക്കിന്റെഭാഗമാവും. ഇതിനുപുറമെ ലാക്റ്റേഷൻ കൗൺസിലരുടെ സേവനവും ക്ലിനികിൽ ലഭ്യമാവും. 

ഉയർന്ന ആഗോള നിലവാരം ഉറപ്പ് വരുത്തുന്നതിനായി അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതിക വിദ്യകളും പ്രോട്ടോക്കോളുകളുമാണ് സജ്ജീകരിച്ചത്. ഇത്രയും വിപുലമായ സൗകര്യങ്ങൾ ലഭ്യമാകുന്ന ഉത്തര കേരളത്തിലെ പ്രധാന സെന്റർ എന്നതും സവിശേഷതയാണ്.

'അകാല ജനനത്തിനും ഉയർന്ന അപകട സാധ്യതയുള്ള നവജാത ശിശുക്കൾക്കും മികച്ച ചികിത്സയും തുടർ നടപടികളും ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. തുടർച്ചയായ മെഡിക്കൽ നടപടികളും പോഷകാഹാര സംബന്ധമായ നിർദ്ദേശങ്ങളും വളർച്ചാപരമായ നിരീക്ഷണവുമെല്ലാം സാധ്യമാക്കുന്നതിലൂടെയും എൻ ഐ സി യു വിനപ്പുറം സുസ്ഥിരം പരിചരണം ലഭ്യമാക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിലൂടെയും ചികിത്സാപരമായ മികവ് കുഞ്ഞിന് ലഭ്യമാക്കുവാൻ സാധിക്കുമെന്നതാണ് ഹൈ-റിസ്‌ക് ന്യൂബോൺ ക്ലിനിക്കിന്റെ സവിശേഷത' എന്ന് പീഡിയാട്രിക് ആൻഡ് നിയോനറ്റോളജി വിഭാഗം മേധാവി ഡോ നന്ദകുമാർ പറഞ്ഞു.

ചടങ്ങിൽ ആസ്റ്റർ മിംസ്  സി  ഒ ഒ ഡോ അനൂപ് നമ്പ്യാർ, സി  എം എസ് ഡോ. സുപ്രിയ രഞ്ജിത്ത് ,നിയോനാറ്റോളജി വിഭാഗം ഡോക്ടർമാരായ  ശ്രീകാന്ത് സി നായനാർ, ഗോകുൽദാസ്, സജ്‌ന സത്യൻ, വീണ കുമാരി തുടങ്ങിയവർ പങ്കെടുത്തു.

Tags