എക്കിൾ മാറാൻ എന്തുചെയ്യണം? വീട്ടിൽ പരീക്ഷിക്കാവുന്ന ലളിതമായ മാർഗങ്ങൾ
"പെട്ടെന്നെത്തുന്ന അഥിതിയാണ് എക്കിൾ! അത് വരിവന്ന് നമ്മെ വട്ടംകറക്കാത്തവരായി ആരുമില്ല. ചെറിയൊരു വെള്ളം കുടീലൂടെ മാറുമെന്നു കരുതിയാൽ ചിലപ്പോഴത് മണിക്കൂറുകളോളം നീണ്ടുനിന്നെന്നും വരാം. എന്നാൽ ഈ കുഞ്ഞൻ ശത്രുവിനെ നിമിഷനേരംകൊണ്ട് പടിയിറക്കാൻ ഇതാ ചില എളുപ്പവഴികൾ..."
ശ്വാസം അടക്കിപ്പിടിക്കുക: ഒരു ദീർഘശ്വാസം എടുത്ത് 10 മുതൽ 20 സെക്കൻഡ് വരെ അടക്കിപ്പിടിക്കുന്നത് ഡയഫ്രത്തെ ശാന്തമാക്കാനും എക്കിൾ നിർത്താനും സഹായിക്കും.
വെള്ളം സാവധാനം കുടിക്കുക: ആഹാരമോ വെള്ളമോ വേഗത്തിൽ കഴിക്കുന്നത് പലപ്പോഴും എക്കിളിന് കാരണമാകാറുണ്ട്. സാവധാനം വെള്ളം കുടിക്കുന്നത് ശ്വസനം ക്രമീകരിക്കാൻ സഹായിക്കും.
നാരങ്ങ ഉപയോഗിക്കുക: പുളിയുള്ള രുചി ഞരമ്പുകളെ ഉത്തേജിപ്പിക്കുകയും ഡയഫ്രത്തെ റിലാക്സ് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
നാവ് പതുക്കെ വലിക്കുക: വിരലുകൾ ഉപയോഗിച്ച് നാവ് പതുക്കെ മുന്നോട്ട് വലിക്കുന്നത് തൊണ്ടയിലെ ഞരമ്പുകളെ ഉത്തേജിപ്പിക്കാൻ സഹായിക്കും
.
ഗാർഗ്ലിംഗ് (Gargling): വെള്ളം ഉപയോഗിച്ച് തൊണ്ട കുലുക്കുഴിയുന്നത് ‘വേഗസ്’ (vagus nerve) ഞരമ്പിനെ ഉത്തേജിപ്പിക്കുകയും ഡയഫ്രത്തെ ശാന്തമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പേപ്പർ ബാഗിലേക്ക് ശ്വസിക്കുക: ഒരു പേപ്പർ ബാഗിലേക്ക് ശ്വാസം വിടുന്നത് രക്തത്തിലെ കാർബൺ ഡയോക്സൈഡിന്റെ (CO2) അളവ് വർദ്ധിപ്പിക്കുകയും അതുവഴി എിക്കിൾ നിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
എക്കിൾ വിട്ടുമാറാതെ തുടരുകയാണെങ്കിൽ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്താൻ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്
.jpg)


