കറുത്ത ഇടതൂർന്ന മുടിക്ക് മൈലാഞ്ചി വിദ്യ

hair care
hair care
കാലാകാലങ്ങളായി മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും അകാലനരയ്ക്കും മികച്ച പ്രതിവിധായിയി ഉപയോഗിച്ചു വരുന്ന ഒന്നാണ് മൈലാഞ്ചി. മുടി കണ്ടീഷൻ ചെയ്യുന്നത് കൂടാതെ നിറം നൽകുന്നു എന്ന ഗുണം കൂടി അതിനുണ്ട്. ദിവസവുമുള്ള മൈലാഞ്ചിയുടെ ഉപയോഗം തലമുടി മൃദുവും തിളക്കമുള്ളതുമാക്കി തീർക്കും. കെമിക്കലുകൾ അടങ്ങിയ ഹെന്നകളാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഈ പ്രകൃതിദത്ത മാർഗത്തിലേയ്ക്കു മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
tRootC1469263">
മൈലാഞ്ചി നെല്ലിക്ക ഹെയർ മാസ്ക്
രണ്ട് ടേബിൾസ്പൂൺ മൈലാഞ്ചി പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നെല്ലിക്ക പൊടിച്ചതും, അൽപം വെള്ളവും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുടിയിൽ പുരട്ടി 2 മണിക്കൂറിനു ശേഷം കഴുകി കളയാം. 
മൈലാഞ്ചി കാപ്പിപ്പൊടി 
മൂന്ന് ടേബിൾസ്പൂൺ മൈലാഞ്ചി പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ കാപ്പിപ്പൊടി ചേർക്കാം. ആവശ്യത്തിന് വെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം. ഇത് തലമുടിയിൽ പുരട്ടി 2 മണിക്കൂറിനു ശേഷം കഴുകി കളയാം.
മൈലാഞ്ചി ഉലുവ ഹെയർമാസ്ക്
രണ്ട് ടേബിൾസ്പൂൺ മൈലാഞ്ചിപ്പൊടിയിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ഉലുവ പൊടിച്ചതു ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് വെള്ളവും ചേർക്കാം. ഈ മിശ്രിതം തലമുടിയിൽ പുരട്ടി 2 മണിക്കൂർ വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 
മൈലാഞ്ചി തേയില
രണ്ട് കപ്പ് മൈലാഞ്ചിയില പൊടിച്ചതിലേക്ക് കുറച്ച് തേയില വെള്ളവും ഒരു നാരങ്ങയുടെ നീരും, രണ്ട് സ്പൂൺ കാപ്പിപ്പൊടിയും, ഒരു കപ്പ് ബീറ്റ്റൂട്ടിൻ്റെ നീരും ചേർത്തിളക്കി യോജിപ്പിക്കാം. ഒരു രാത്രി മുഴുവൻ ഇത് അടച്ചു സൂക്ഷിക്കാം. പിറ്റേ ദിവസം തലമുടിയിൽ പുരട്ടാം. രണ്ട് മണിക്കൂറിനു ശേഷം കഴുകി കളയാം. പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്ത ഹെയർ കളറാണിത്. 
മൈലാഞ്ചി തൈര് ഹെയർമാസ്ക്
രണ്ട് ടേബിൾസ്പൂൺ മൈലാഞ്ചിപ്പൊടിയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ തൈര് ചേർത്തിളക്കി യോജിപ്പിക്കാം. അത് മുടിയിൽ പുരട്ടി 2 മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തി. കഴുകി കളയാം. 
മൈലാഞ്ചി കറ്റാർവാഴ
രണ്ട് ടേബിൾസ്പൂൺ മൈലാഞ്ചിപ്പൊടിയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെഷ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലമുടിയിലും ശിരോചർമ്മത്തിലും പുരട്ടി ഒരു മണിക്കൂർ വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

Tags