നെഞ്ചെരിച്ചിലുള്ളവര്‍ ആണോ നിങ്ങൾ ? എങ്കിൽ വസ്ത്രത്തില്‍ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം...

google news
heart attack

നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലുമുള്ളവര്‍ പതിവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം..

ഒന്ന്...

നെഞ്ചെരിച്ചിലോ പുളിച്ചുതികട്ടലോ പോലുള്ള ഗ്യാസ്ട്രിക് പ്രശ്നമുള്ളവര്‍ സിഗററ്റ് വലി പൂര്‍ണമായും ഉപേക്ഷിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഈ പ്രശ്നങ്ങളെല്ലാം കൂടുതല്‍ സങ്കീര്‍ണമാകും. സിഗററ്റ് വലി മാത്രമല്ല- മദ്യപാനമുണ്ടെങ്കില്‍ അതും ഉപേക്ഷിക്കുകയോ നല്ല തോതില്‍ നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ട്.

രണ്ട്...

അത്താഴം കഴിച്ചതിന് തൊട്ടുപിന്നാലെ കിടക്കാൻ പോകുന്നതും ഒഴിവാക്കുക. കാരണം ഇതും പുളിച്ചുതികട്ടലും നെഞ്ചെരിച്ചിലും ഉണ്ടാക്കാം. ഇത് ഉറക്കത്തെയും ദോഷകരമായി ബാധിക്കുന്നു. അത്താഴത്തിന് ശേഷം രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞ് മാത്രം കിടക്കാൻ നോക്കുക.

മൂന്ന്...

ഒരു നേരം കുറെയധികം ഭക്ഷണം ഒന്നിച്ച് കഴിക്കുന്ന ശീലമുള്ളവരുണ്ട്. ഇങ്ങനെ ഒരു നേരം അമിതമായ അളവില്‍ ഭക്ഷണം കഴിക്കുന്ന ശീലവും മാറ്റിവയ്ക്കുക. ഇതും ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ ഉണ്ടാക്കും. പല നേരങ്ങളിലായി കുറവ് അളവില്‍ ഭക്ഷണം കഴിച്ച് ശീലിക്കുന്നതാണ് ഉചിതം.

നാല്...

വണ്ണം കൂടുന്നതും ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കാം. അതിനാല്‍ പ്രായത്തിനും ഉയരത്തിനും അനുസരിച്ചല്ലാതെ വണ്ണം കൂടിവരുന്നുണ്ടെങ്കില്‍ ഇത് കുറയ്ക്കാനും ശ്രമിക്കണം.

അഞ്ച്...

ഗ്യാസ്ട്രിക് പ്രശ്നങ്ങളും വസ്ത്രധാരണവും തമ്മിലൊരു ബന്ധമുണ്ട്. ഇതെന്താണെന്ന് ഏവര്‍ക്കും സംശയം തോന്നാം. മറ്റൊന്നുമല്ല, വയറിന്‍റെയോ അരയുടെയോ ഭാഗത്ത് നല്ലതുപോലെ ടൈറ്റായിരിക്കുന്ന പാന്‍റ്സോ മറ്റ് ബോട്ടം വസ്ത്രങ്ങളോ ധരിക്കുന്നത് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലുമെല്ലാം കൂട്ടാം. കാരണം ഇത് ആമാശയത്തിന് മുകളിലായി സമ്മര്‍ദ്ദം നല്‍കുകയാണ്. ഇതോടെയാണ് ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ കൂടുന്നത്.

ആറ്...

നമ്മള്‍ ദിവസത്തില്‍ ആവശ്യമായത്രയും വെള്ളം കുടിച്ചില്ലെങ്കിലും ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ കൂടാം. അതിനാല്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

Tags