ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കും;പഴം ചില്ലറക്കാരനല്ല

How about making a refreshing drink by mixing milk, fruit, and semiya?
How about making a refreshing drink by mixing milk, fruit, and semiya?

രക്തസമ്മർദം ക്രമീകരിക്കാൻ സഹായിക്കുന്ന ഫലമാണ് പഴം. ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും, ഹൈപ്പർ ടെൻഷൻ, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും.

ദഹനം ശരിയല്ലെങ്കിൽ ഒരു പഴം കഴിക്ക് എല്ലാം ശരിയാകും എന്ന് മുതിർന്നവർ പറഞ്ഞുകേട്ടിട്ടില്ലേ. മലബന്ധം തടയാനും, ആരോഗ്യമുള്ള കുടൽ നിലനിർത്താനും സഹായിക്കുന്ന ഒന്നാണ് ഇത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. ഒരു മികച്ച ദഹനവ്യവസ്ഥ ശരീരത്തെ ആരോദഗ്യത്തോടെയിരിക്കാൻ ഒരുപാട് സഹായിക്കുന്ന ഒന്നാണ്. പഴം കഴിക്കുന്നത് അത് ഉറപ്പുവരുത്തും

tRootC1469263">

ഉന്മേഷക്കുറവുണ്ടോ പഴം കഴിക്കൂ..അതേ ഊർജം പ്രദാനം ചെയ്യാൻ പഴത്തേക്കാൾ നല്ലൊരു ഫലമില്ല. പഴത്തിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകൾ വളരെ വേഗത്തിൽ ശരീരത്തിൽ ഊർജം പ്രദാനം ചെയ്യുന്നു. അതിനാൽ പ്രാതലിന് മുൻപോ ശേഷമോ പഴം കഴിക്കുന്നത് നന്നായിരിക്കും.

സ്‌ട്രെസ് അകറ്റാൻ പഴത്തേക്കാൾ മികച്ച മറ്റൊരു മാർഗമില്ല. ട്രിപ്‌റ്റോഫൻ, അമിനോ ആസിഡ് എന്നിവയാൽ സമ്പുഷ്ടമാണ് പഴം. സെറോട്ടോണിന്റെ ഉല്പാദനത്തിന് സഹായിക്കുന്ന ഘടകങ്ങളാണ് ഇവ. അതിനാൽ പഴം കഴിക്കുന്നത് മൂഡ് മാറ്റി സമ്മർദം കുറയ്ക്കാൻ സഹായിക്കും.

Tags