ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ

heart disease
heart disease


ഹൃദയത്തിന്‍റെ ആരോഗ്യം എന്നത് ഇന്ന് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. കാരണം, പ്രായഭേദമെന്യേ തികച്ചും ആകസ്മികമായി ആവാം ഹൃദ്രോഗം പിടികൂടുക.  
ഇന്ന് ഹൃദ്രോഗ സാധ്യതയ്ക്ക് പ്രായം ഒരു പ്രശ്നമല്ല. ഇത് ആരെയും പിടികൂടാം എന്നതാണ് അവസ്ഥ. അതായത്, നമ്മുടെ മാറ്റം വന്ന  ജീവിതശൈലിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. തിരക്കേറിയ ദിനചര്യ, ചിട്ടയില്ലാത്ത ഭക്ഷണക്രമം, വ്യായാമ കുറവ് തുടങ്ങിയവ ഹൃദയത്തിന്‍റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

tRootC1469263">


. സ്ട്രെസ് നിയന്ത്രിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. സ്ട്രെസ് കുറയ്ക്കാന്‍ ശ്വസന വ്യായാമങ്ങളും ധ്യാനവും യോഗയുമൊക്കെ ശീലമാക്കാം. 

. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ എന്തും ആകാം. വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്‍റെ മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. 

. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യത കൂട്ടാം. അതുകൊണ്ടുതന്നെ ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ അകറ്റാന്‍ ശ്രമിക്കുക.  

. പുകവലി ഉപേക്ഷിക്കുക. പുകവലി ഹൃദയത്തെ മാത്രമല്ല, മറ്റ് അവയവങ്ങളെയും മോശമായി ബാധിക്കും. മദ്യപാനവും കുറയ്ക്കുന്നതാണ് നല്ലത്. 

. വെള്ളം ധാരാളം കുടിക്കുക. ഇത് ഹൃദയത്തിന്‍റെയും  ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. 

. പാക്കറ്റ് ഭക്ഷണങ്ങളും ഫ്രൈഡ് ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.  സോഫ്റ്റ് ഡ്രിംഗ്‌സ്, ഫാസ്റ്റ് ഫുഡ്, മധുരപലഹാരങ്ങള്‍ തുടങ്ങിയവയെല്ലാം അധികമാകാതെ മിതമായ രീതിയില്‍ കഴിക്കുന്നതാണ്  ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലത്. 

. ശരിയായ ഭക്ഷണരീതി പിന്തുടരുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. അതുപോലെ തന്നെ, ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ഭക്ഷ്യധാന്യങ്ങളോ, ചാ മുഴുധാന്യങ്ങളിളോ കൂടുതലായി കഴിക്കണം. നാരുകള്‍ക്ക് പുറമെ, ഒമേഗ 3 അടങ്ങിയ ഭക്ഷണവും, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക. 
 

Tags