സ്ത്രീകളിലെ ഹൃദയാഘാതം ; അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

heart attack

ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ. എല്ലാ രോഗികൾക്കും ലക്ഷണങ്ങൾ ഒരുപോലെ ആകണമെന്നുമില്ല. പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് വ്യത്യസ്ത രീതിയിലുള്ള ഹൃദയാഘാത ലക്ഷണങ്ങളുണ്ടാകാമെന്നാണ് ചില ഗവേഷണങ്ങളിലെ കണ്ടെത്തൽ.

ഹൃദയാഘാത സമയത്ത്, ഹൃദയ ധമനികളിലൊന്നിൽ കട്ടപിടിക്കുന്നത് പെട്ടെന്ന് രക്തപ്രവാഹത്തെ തടയുന്നു. ഇതിനെ സാങ്കേതികമായി മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്ന് വിളിക്കുന്നു. പുരുഷന്മാരെപ്പോലെ സ്ത്രീകളിലും ഏറ്റവും സാധാരണമായ ഹൃദയാഘാത ലക്ഷണം നെഞ്ചുവേദനയോ അസ്വസ്ഥതയോ ആണെന്ന് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ പറയുന്നു.

സ്ത്രീകളിൽ ഹൃദയാഘാത ലക്ഷണങ്ങൾ...

ഓക്കാനം...

അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമായി ഓക്കാനം റിപ്പോർട്ട് ചെയ്യപ്പെട്ടു.

താടിയെല്ലിൽ വേദന...

കഴുത്ത് അല്ലെങ്കിൽ തോളിൽ അനുഭവപ്പെടുന്ന വേദനയ്ക്ക് സമാനമായി, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ മുൻകൂർ മുന്നറിയിപ്പ് ലക്ഷണമാണ് താടിയെല്ലിലെ വേദന എന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു. ഹൃദയാഘാതം വേദന താടിയെല്ലിലേക്ക് എത്തിയാൽ താടിയെല്ല് വേദന അനുഭവപ്പെടാമെന്ന് സിഡിസി വ്യക്തമാക്കുന്നു.

കൈകളിൽ വിറയൽ...

കൈകളിൽ മരവിപ്പ് അനുഭവപ്പെടുന്നത് മറ്റ് നിരവധി ഘടകങ്ങളിലേക്ക് നയിച്ചേക്കാം. കൈകളിലെ പെട്ടെന്നുള്ള മരവിപ്പ് ഹൃദയാഘാതം അല്ലെങ്കിൽ നാഡി ക്ഷതം എന്നിവയുടെ ലക്ഷണമായിരിക്കാമെന്ന് മെഡിക്കൽ ന്യൂസ് ടുഡേ മുന്നറിയിപ്പ് നൽകുന്നു.

നെഞ്ചിൽ പെട്ടെന്നുണ്ടാകുന്ന അസ്വസ്ഥത ഹൃദയാഘാതത്തിന്റെ മറ്റൊരു പ്രധാനപ്പെട് ലക്ഷണമാണെന്ന് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ വ്യക്തമാക്കുന്നു. അമിതമായ ചുമ അല്ലെങ്കിൽ ശ്വാസം മുട്ടൽ, വിയർപ്പ്, തലകറക്കം അല്ലെങ്കിൽ ശ്വാസം മുട്ടൽ എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഒരു ‍ഡോക്ടറെ കാണണമെന്ന് വിദ​ഗ്ധർ പറയുന്നു.

Tags