നെഞ്ചുവേദന മാത്രമല്ല ലക്ഷണം; ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പുകൾ അറിയാം, ജീവൻ രക്ഷിക്കാം!

heart

നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണം. നെഞ്ചിന്റെ മധ്യഭാഗത്തോ ഇടത് വശത്തോ ഉണ്ടാകുന്ന ഈ വേദനയെ നിസാരമാക്കേണ്ട.

ശ്വാസതടസം അഥവാ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ചിലപ്പോള്‍ ഹൃദയാഘാതത്തെ സൂചിപ്പിക്കാം.

അമിതമായി വിയർക്കുന്നതും ഹൃദയാഘാതത്തിന്‍റെ ലക്ഷണമാകാം. ഉത്കണ്ഠ, ഭയം, തുടങ്ങിയ വൈകാരിക ലക്ഷണങ്ങളും ചിലപ്പോൾ ഹൃദയാഘാതത്തിന്‍റെ സൂചനയായി ഉണ്ടാകാം.

കാലില്‍ നീര്, ഓക്കാനവും ഛര്‍ദ്ദിയും നെഞ്ചെരിച്ചിലും ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്കിന്‍റെ സൂചനയായി ഉണ്ടാകാം.

ഉത്കണ്ഠ, ഭയം, തുടങ്ങിയ വൈകാരിക ലക്ഷണങ്ങളും ചിലപ്പോൾ ഹൃദയാഘാതത്തിന്‍റെ സൂചനയായി ഉണ്ടാകാം.

അമിത ക്ഷീണമോ, തളർച്ചയോ തലക്കറക്കമോ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ സൂചനയായിരിക്കാം.
 

Tags