ആരോഗ്യത്തോടെയിരിക്കണോ ? തക്കാളി കഴിക്കൂ

tomato price
tomato price

തക്കാളി കഴിക്കുന്നത് കൊണ്ട്  പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ ധാരാളം അടങ്ങിയിട്ടുളളതാണ് തക്കാളി. ഇതിലുള്ള അയൺ, കാൽസ്യം, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം തക്കാളിയുടെ ഗുണം കൂട്ടുന്നു. 

ചില വിഭവങ്ങൾ രുചികരമാകണമെങ്കിൽ അതിൽ തക്കാളി ചേർത്തേ മതിയാകൂ. ചിലർക്ക് തക്കാളി വെറുതെ കഴിക്കാനും ഇഷ്ടമാണ്. കാര്യം എന്തൊക്കെയായാലും തക്കാളിക്ക് ചില ആരോഗ്യ ഗുണങ്ങളുണ്ടെന്ന കാര്യം സമ്മതിക്കാതെ വയ്യ.മധുര സത്തുള്ള സ്വാദിഷ്‌ഠമാർന്ന തക്കാളികൾ ഇഷ്‌ടമില്ലാത്തവർ ചുരുക്കമാണ്‌. ഇവ സ്വാദ്‌ മാത്രമല്ല ആരോഗ്യത്തിന്‌ ഗുണവും നൽകും . 

tRootC1469263">

തക്കാളി രക്തത്തിലെ പഞ്ചാരയുടെ അളവ്‌ സന്തുലിതമായി നിലനിർത്തും. തക്കാളിയിലടങ്ങിയിട്ടുള്ള ക്രോമിയം രക്തത്തിലെ പഞ്ചാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും.

പ്രകൃതിദത്തമായി അർബുദത്തെ തടയുന്നവയാണ്‌ തക്കാളി. പ്രോസ്റ്റേറ്റ്‌, വായ, കണ്‌ഠനാളം, തൊണ്ട, അന്നനാളം,വയർ, കുടൽ,മലാശയം, അണ്ഡാശയം എന്നിവയിൽ അർബുദം വരാനുള്ള സാധ്യത ലൈകോപീൻ കുറയ്‌ക്കും. കോശ നാശത്തിന്‌ കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകളെ തക്കാളിയിലെ ആന്റി ഓക്‌സിഡന്റുകളായ വിറ്റാമിൻ എയും വിറ്റാമിൻസിയും തടയും.

എല്ലുകളുടെ ബലത്തിന്‌ തക്കാളി നല്ലതാണ്‌. തക്കാളിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും തകരാറുകൾ പരിഹരിക്കുന്നതിനും നല്ലതാണ്‌. ലൈകോപീൻ എല്ലുകളുടെ തൂക്കം കൂട്ടും . ഇത്‌ അസ്ഥികൾ പൊട്ടുന്നത്‌ കുറയ്‌ക്കാൻ സഹായിക്കും.

തക്കാളി ചർമകാന്തി നിലനിർത്താൻ സഹായിക്കും. കാരറ്റിലും മധുരകിഴങ്ങിലും കാണപ്പെടുന്ന ബീറ്റ-കരോട്ടീൻ സൂര്യാഘാതത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കും. തക്കാളിയെ ലൈകോപീൻ അൾട്രവയലറ്റ്‌ രശ്‌മിയോടുള്ള ചർമ്മത്തിന്റെ സംവേദനക്ഷമത കുറയ്‌ക്കും. ചർമ്മത്തിൽ പാടുകളും വരകളും വീഴാനുള്ള പ്രധാന കാരണമാണ്‌ യുവി രശ്‌മികൾ .


ശരീര ഭാരം കുറയ്‌ക്കാൻ തക്കാളി സഹായിക്കും. ശരീര ഭാരം കുറയ്‌ക്കാൻ ഭക്ഷണക്രമവും വ്യായാമവും പതിവാക്കിയിട്ടുണ്ടെങ്കിൽ എല്ലാ ദിവസവും തക്കാളി കൂടി കഴിച്ചു തുടങ്ങുക. സാലഡുകളിലും സാൻഡ്‌ വിച്ചിലും മറ്റും ഇവ കൂടുതലായി ഉപയോഗിക്കാം.

Tags