ദിവസവും ഹെൽമെറ്റ് ധരിക്കുന്നവരാണോ നിങ്ങൾ? മുടി കൊഴിച്ചിൽ ഒഴിവാക്കാനും തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കാനും ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

Do you wear a helmet every day? Keep these points in mind to prevent hair loss and maintain a healthy scalp.

എഐ ക്യാമറയോ പൊലീസിനെയോ കാണുമ്പോൾ മാത്രം ഹെൽമെറ്റ് വയ്ക്കുന്ന പ്രകൃതം പലർക്കുമുണ്ട്. റോഡ് അപകടങ്ങളിൽ നിന്ന് ജീവൻ രക്ഷിക്കാനാണ് ഹെൽമെറ്റ് എന്ന് എല്ലാവർക്കും അറിയാമെങ്കിലും, പലരും ഇത് ധരിക്കാൻ മടികാണിക്കാറുണ്ട്. അതിന് പ്രധാന കാരണങ്ങളിലൊന്ന് ഹെൽമെറ്റ് വച്ചാൽ മുടി കൊഴിയുമോ എന്ന ആശങ്കയാണ്. ശരിക്കും ഹെൽമെറ്റും മുടികൊഴിച്ചിലും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

നിങ്ങൾ ഇറുകിയ ഹെൽമെറ്റ് ആണ് ധരിക്കുന്നത് എങ്കിൽ ‘ട്രാക്ഷൻ അലോപ്പീസി’യ്ക്ക് കാരണമാകും. അതായത്, മുടിയുടെ വേരുകളിൽ നിരന്തരമുണ്ടാകുന്ന വലിച്ചിലും ഘർഷണവും മൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ ആണ് ഇത്. ഹെൽമെറ്റ് തലയിൽ ഇറുകിയിരിക്കുമ്പോൾ ചില ഭാഗങ്ങളിൽ സമ്മർദ്ദം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് മുടിയുടെ വേരുകളെ വല്ലാതെ ദുർബലപ്പെടുത്തുന്നു. കൂടാതെ ഹെൽമെറ്റിന്റെ ഉള്ളിൽ അടിഞ്ഞു കൂടുന്ന വിയർപ്പ്, ചൂട്, മുടിയിലെ എണ്ണ എന്നിവയൊക്കെ തലയോട്ടിയുടെ ആരോഗ്യത്തെ ബാധിക്കുകയും മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യും. അതുകൊണ്ട് ചില മുൻകരുതലുകളെടുക്കുന്നത് നല്ലതാണ്.

ഹെൽമെറ്റ് ധരിക്കുന്നതിന് തലയിൽ ഒരു കോട്ടൺ ടൗവ്വൽ ധരിക്കുക. ഇത് വിയർപ്പ് ആഗീരണം ചെയ്യാൻ നല്ലതാണ്. മുടി വൃത്തിയായി സൂക്ഷിക്കുന്നതിനും സഹായിക്കും.
ദിവസവും മുടി കഴുകി വൃത്തിയാക്കി സൂക്ഷിക്കണം.
തലയുടെ വലിപ്പം അനുസരിച്ചുള്ള ഹെൽമെറ്റ് വാങ്ങി ധരിക്കണം.
മുടി നനഞ്ഞിരിക്കുമ്പോൾ ഹെൽമെറ്റ് വെയ്ക്കുന്നത് നല്ലതല്ല.
മറ്റൊരാളുടെ ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കാൻ നോക്കണം

Tags