ഈ ഹെല്‍ത്തി ജ്യൂസ് കുടിക്കൂ
Apr 14, 2025, 11:55 IST


ആവശ്യമായ ചേരുവകള്‍…
ക്യാരറ്റ് – 2 എണ്ണം
ഓറഞ്ച് – 2 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പഞ്ചസാര / തേന്‍ ആവശ്യത്തിന്
ഐസ് ക്യൂബ്‌സ്- ആവശ്യത്തിന്
വെള്ളം – 1 കപ്പ്
ക്യാരറ്റ് തൊലികളഞ്ഞ് നന്നായി കഴുകിയെടുക്കുക.ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഓറഞ്ച്, തൊലിയും കുരുവും കളഞ്ഞ് എടുക്കുക. മിക്‌സിയുടെ ജാറിലേക്ക് കാരറ്റ്, ഓറഞ്ച്, ഇഞ്ചി, പഞ്ചസാര, ഐസ് ക്യൂബ്‌സ് ,വെള്ളം എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഒരു അരിപ്പയിലൂടെ ഇതൊന്നു അരിച്ചെടുക്കുക. കാരറ്റ് ഓറഞ്ച് ജ്യൂസ് റെഡിയായി…