ചുരയ്ക്ക ജ്യൂസ് ആരോഗ്യത്തിനു ഉത്തമം

churaykka juice
churaykka juice

ചുരയ്ക്ക ജ്യൂസ്അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് . ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്ക ബെസ്റ്റാണ്. രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് ചുരയ്ക്ക ജ്യൂസ് കുടിക്കുന്നത് ദഹന പ്രക്രിയയെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.


ചുരയ്ക്കയില്‍ വളരെ കുറച്ച് കലോറിയേ അടങ്ങിയിട്ടുള്ളൂ. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ പ്രകാരം 100 ഗ്രാം ചുരയ്ക്കയില്‍ 15 കലോറിയും 1 ഗ്രാം കൊഴുപ്പും മാത്രമേ അടങ്ങിയിട്ടുള്ളൂ. ധാരാളം നാരുകളും ചുരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് സുഗമമായ ദഹനത്തിന് സഹായിക്കുന്നു.

tRootC1469263">

ചുരയ്ക്ക ജ്യൂസ് ഉണ്ടാക്കുമ്പോള്‍ അതിനോടൊപ്പം മറ്റ് പച്ചക്കറികള്‍ ചേര്‍ക്കുന്നത് നന്നല്ല. ഇത് ചുരയ്ക്കയുടെ ആരോഗ്യ ഗുണത്തെ ബാധിക്കും. ജ്യൂസ് ഉണ്ടാക്കുന്നതിനായി ചുരയ്ക്ക തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നീര് എടുക്കണം. ഇതിലേക്ക് ഉപ്പും ചെറുനാരങ്ങാനീരും പുതിനയിലയും ചേര്‍ക്കാം. നാരുകള്‍ ഉള്ളതിനാല്‍ ജ്യൂസ് ഫില്‍ട്ടര്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

ജ്യൂസ് ഉണ്ടാക്കുന്നതിന് മുമ്പ് കയ്പ്പുള്ള ചുരയ്ക്ക അല്ല എന്ന് ഉറപ്പ് വരുത്തണം. ജ്യൂസ് പിഴിഞ്ഞെടുത്ത ഉടന്‍ തന്നെ കുടിക്കുന്നതാണ് അഭികാമ്യം. മധുരത്തിനായി പഞ്ചസാര ചേര്‍ക്കുന്നതും നന്നല്ല.

Tags