ഹെൽത്തി ചെമ്പരത്തി ചായ

ചെമ്പരത്തി ചായ കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതാ
ചെമ്പരത്തി ചായ കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതാ

ചേരുവകള്‍

ചെമ്പരുത്തി പൂവ് – 6 എണ്ണം

ഇഞ്ചി – 1 കഷ്ണം

പട്ട – ഒരു ചെറിയ കഷ്ണം

വെള്ളം – 3 ഗ്ലാസ്

തേന്‍ – ആവശ്യത്തിന്

നാരങ്ങാനീര് – 1/2 നാരങ്ങയുടെ നീര്

തയ്യാറാക്കുന്ന വിധം

ചെമ്പരുത്തി പൂവിന്റെ ഇതളുകള്‍ മാത്രം എടുത്ത് വെള്ളത്തിലിട്ട് നന്നായി കഴുകുക.

പാത്രത്തില്‍ 3 ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക.

അതിലേക്ക് ഇഞ്ചിയും കറുകപട്ടയും ചേര്‍ക്കുക.

നന്നായി തിളച്ച ശേഷം, വെള്ളം ചെമ്പരത്തി പൂവിലേക്കു ഒഴിക്കുക.

2 മിനിറ്റോളം അടച്ച് വയ്ക്കുക. പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലര്‍ന്ന് കടും ചുവപ്പ് നിറം ആവും.

ശേഷം നന്നായി അരിച്ചെടുക്കുക. ശേഷം തേനും നാരങ്ങ നീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കുടിക്കുക.

 

Tags