ശക്തിയും കൊഴിയലും ഇല്ലാത്ത മുടി നേടാൻ ഡയറ്റിൽ ഈ ഫുഡ്സ് നിർബന്ധം..
തലമുടിയുടെ ആരോഗ്യവും ശക്തിയും നമ്മുടെ ഭക്ഷണശീലങ്ങൾ നേരിട്ട് സ്വാധീനിക്കുന്നു. ശരിയായ പോഷകങ്ങൾ ഉൾപ്പെട്ട ഭക്ഷണങ്ങൾ മുടിയുടെ വളർച്ച, ഘനം, ഗ്ലോസ് എന്നിവ മെച്ചപ്പെടുത്തുകയും കൊഴിയൽ കുറയ്ക്കുകയും ചെയ്യുന്നു.അതിന് നിത്യേനയുള്ള ഭക്ഷണക്രമത്തിൽ ചില ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കണം.
സാൽമൺ, അയല പോലെയുള്ള മത്സ്യങ്ങൾ ഒമേഗ - 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. തിളക്കമുള്ള മുടി ഉണ്ടാകാൻ ഇത് സഹായിക്കുന്നു. മത്സ്യം കഴിക്കുമ്പോൾ ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീൻ ലഭിക്കുന്നു. മത്സ്യം കഴിക്കുമ്പോൾ മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ കെരാട്ടിൻ പോലെയുള്ള പ്രോട്ടീൻ ലഭിക്കുന്നു. ബി12, നിയാസിൻ പോലെയുള്ള ബി വൈറ്റമിനുകൾ തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന സെലേനിയം, സിങ്ക് എന്നിവ തലയോട്ടി വരണ്ടു പോകുന്നത് തടയുകയും താരൻ ഇല്ലാതാക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.
ചീര പോലെയുള്ള ഇലക്കറികൾ കഴിക്കുന്നതും മുടി വളർച്ചയ്ക്ക് സഹായിക്കുന്നു. ചീരയിൽ ഉയർന്ന അളവിൽ ഇരുമ്പ്, വൈറ്റമിൻ എ, വൈറ്റമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന പോഷകങ്ങളാണ് ഇവയെല്ലാം. വൈറ്റമിൻ സി ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്തുകയും കൊളാജൻ വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് മുടിയ കൂടുതൽ കരുത്തുള്ളതാക്കുന്നു.
ചിയ വിത്തുകൾ, ചണ വിത്തുകൾ എന്നിവ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. പ്രോട്ടീൻ, സിങ്ക്, സെലേനിയം എന്നിവയാൽ സമ്പന്നമാണ് ചിയ വിത്ത്, ചണ വിത്ത് എന്നിവ. ഇത് മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡിനാൽ സമ്പന്നമാണ് ചിയ വിത്തുകൾ. ഇത് മുടിയുടെ വളർച്ചയെ സഹായിക്കുന്നതിന് ഒപ്പം തിളക്കവും നൽകുന്നു. കൂടാതെ പ്രോട്ടീൻ, സിങ്ക്, ആന്റെി ഓക്സിഡന്റെുകൾ എന്നിവയാൽ സമ്പന്നമാണ് ചിയ വിത്തുകൾ. ഒമേഗ 3 ഫാറ്റി ആസിഡുകൾ, വൈറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് ചണവിത്തുകൾ.
.jpg)

