ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ സഹായിക്കുന്ന ആരോഗ്യകരമായ ആഹാരങ്ങൾ
തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ശരീരത്തിൻറെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചർമ്മത്തിൻറെ ആരോഗ്യവും. പ്രായം കൂടുന്നതിന് അനുസരിച്ച് അത് നമ്മുടെ ചർമ്മത്തിലൂടെ തിരിച്ചറിയാനാകും. പ്രായത്തെ തടഞ്ഞുനിർത്താൻ കഴിഞ്ഞില്ലെങ്കിലും ചർമ്മത്തെ സംരക്ഷിക്കാൻ നമ്മുക്ക് ചെറിയ ചില കാര്യങ്ങൾ ചെയ്യാം. അത്തരത്തിൽ ചർമ്മ സംരക്ഷണത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
തക്കാളിയാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ സിയും ലൈക്കോപ്പിനും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ തക്കാളി ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
രണ്ട്...
വെളുത്തുള്ളിയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി- ഇൻഫ്ലമെറ്ററി ഗുണങ്ങൾ അടങ്ങിയ ഇവ ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാൽ ഭക്ഷണത്തിൽ പരമാവധി വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് നല്ലതാണ്.
മൂന്ന്...
ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്. ഇവ ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.
നാല്...
നട്സ് ആണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ബദാം, വാൾനട്സ്, അണ്ടിപ്പരിപ്പ് തുടങ്ങിയ നട്സുകളും അതുപോലെ തന്നെ, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ തുടങ്ങിയവയും ചർമ്മത്തിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
അഞ്ച്...
ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നിവ ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് ബ്ലൂബെറികളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.
ആറ്...
അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ അവക്കാഡോ ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
.jpg)

