ഹെല്‍ത്തി മില്ലറ്റ് വെജിറ്റബിൾ സൂപ്പ് തയ്യാറാക്കാം


മില്ലറ്റ് വെജിറ്റബിൾ സൂപ്പ് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
മില്ലറ്റ് - 1/2 കപ്പ്
ക്യാരറ്റ് -1/4 സ്പൂൺ
ബീൻസ് -1/4 കപ്പ്
ബ്രോക്കൊളി -3 സ്പൂൺ
സവാള -3 സ്പൂൺ
സ്പ്രിംഗ് ഒനിയൻ -2 സ്പൂൺ
ഉപ്പ് -1 സ്പൂൺ
കുരുമുളക് പൊടി -1 സ്പൂൺ
വഴന ഇല -2 എണ്ണം
ബട്ടർ -1 സ്പൂൺ
തയ്യാറാക്കുന്ന വിധം
tRootC1469263">ഒരു പാത്രത്തിലേയ്ക്ക് ബട്ടർ ഇട്ടതിന് ശേഷം ചൂടായി കഴിയുമ്പോൾ അതിലേക്ക് വഴന ഇല കൂടി ചേർക്കുക. ഇനി ക്യാരറ്റ് ചീകിയതും ബീൻസും ബ്രോക്കൊളിയും ആവശ്യത്തിനു സവാള ചെറുതായി അരിഞ്ഞതും സ്പ്രിംഗ് ഒനിയന്‍ നന്നായി കഴുകി കുതിർത്തതും ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർത്ത് കൊടുക്കാം. എന്നിട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം അതില്‍ നിന്നും കുറച്ചെടുത്ത് അരച്ചതിനു ശേഷം വീണ്ടും ഇതിലേയ്ക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ഇതോടെ രുചികരമായിട്ടുള്ള ഹെൽത്തി സൂപ്പ് റെഡി.
