ഹെല്‍ത്തി ആന്‍ഡ് ടേസ്റ്റി ബീറ്റ്റൂട്ട് ജ്യൂസ്
Feb 12, 2025, 12:55 IST


വേണ്ട ചേരുവകൾ
ബീറ്റ്റൂട്ട് - 1
നാരങ്ങ/ഓറഞ്ച് നീര്- 1 എണ്ണത്തിന്‍റെ
ഇഞ്ചി- ഒരു ചെറിയ പീസ്
തേൻ- 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറുതായി കട്ട് ചെയ്തു വെയ്ക്കുക. ശേഷം ഒരു ഓറഞ്ച് കുരു കളഞ്ഞ് അതിന്റെ നീരെടുത്ത് വെക്കാം അല്ലെങ്കിൽ ഒരു നാരങ്ങയുടെ നീര് എടുത്ത് വെക്കാം. ഇനി മിക്സിയുടെ ജാറിലേയ്ക്ക് ബീറ്റ്റൂട്ടും തയ്യാറാക്കി വെച്ചിരിക്കുന്ന നീരും തേനും ഇഞ്ചിയും കുറച്ച് വെള്ളവും കൂടി (അരയാൻ ആവശ്യമായ) ചേർത്ത് നന്നായി അരച്ചെടുത്ത്,1 ഗ്ലാസ്സ് വെള്ളവും കൂടി ചേർത്ത് അരിപ്പയിലൂടെ അരിച്ചെടുക്കാം. ഇനി ഐസ് ക്യൂബ്സ് കൂടി ചേർത്ത് കൊടുത്താൽ ജ്യൂസ് റെഡി ആയി.
tRootC1469263">