പ്രകൃതിയിലൂടെ ആരോഗ്യസംരക്ഷണം; ഇന്ന് ദേശീയ പ്രകൃതിചികിത്സാ ദിനം

Healthcare through Nature; Today is National Naturopathy Day

ആരോഗ്യം സംരക്ഷിക്കാൻ രോഗം വന്നതിനുശേഷം ചികിത്സ തേടുന്നതിനേക്കാൾ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾക്ക് പ്രാധാന്യം നൽകണമെന്ന സന്ദേശവുമായി ഇന്ന് ഇന്ത്യയിൽ ഒൻപതാമത് ദേശീയ പ്രകൃതിചികിത്സാ ദിനം ആചരിക്കുന്നു. 'പ്രകൃതിക് ചികിത്സ, സ്വസ്ഥ് ഭാരത്' എന്നതാണ് ഈ വർഷത്തെ പ്രമേയം. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

കർണാടകയിലെ നാഗമംഗലത്തിലുള്ള സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ആൻഡ് നാച്ചുറോപ്പതിയിലാണ് ദേശീയതലത്തിലെ പ്രധാന പരിപാടി നടക്കുന്നത്. യോഗ, ശാരീരിക വ്യായാമം, സമീകൃത ഭക്ഷണം, മാനസിക സമ്മർദ നിയന്ത്രണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനുള്ള പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങൾ, ഉറക്കക്കുറവ്, മാനസിക സമ്മർദം തുടങ്ങിയ പ്രശ്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ദിനാചരണത്തിന് പ്രത്യേക പ്രാധാന്യം ലഭിക്കുന്നത്. ദിവസവും ശരീരത്തിന് ആവശ്യമായ ചലനം നൽകുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, ആവശ്യത്തിന് വിശ്രമിക്കുക തുടങ്ങിയ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണമെന്നാണ് ആരോഗ്യബോധവൽക്കരണത്തിന്റെ പ്രധാന സന്ദേശം

Tags