നിങ്ങൾ കൃത്യമായ സമയത്തു ഭക്ഷണം കഴിക്കാറുണ്ടോ...കൃത്യമായ ഭക്ഷണ സമയങ്ങൾ എപ്പോൾ?

ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തിന്റെ ആവശ്യം പ്രധാനമാണ്. എന്ത് കഴിക്കുന്നു എന്നത് പോലെ തന്നെ പ്രധാനമാണ് നിങ്ങള്‍ എപ്പോഴൊക്കെ ഭക്ഷണം കഴിക്കുന്നു എന്നുള്ളതും. പലരും പല സമയങ്ങളിലാണ് ഭക്ഷണം കഴിക്കുന്നത്. ഇത് മാറ്റുക എന്നത് പലര്‍ക്കും പ്രയാസവുമായിരിക്കും. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് സ്ഥിരമാക്കാന്‍ സാധിച്ചാല്‍ നിങ്ങള്‍ക്ക് നല്ല ഉന്മേഷം അനുഭവപ്പെടും.
രാവിലെ ആറ് മുതല്‍ 10 വരെയുള്ള സമയമാണ് പ്രഭാത ഭക്ഷണത്തിന്റെ നേരം. കഫ ഘട്ടം എന്നാണ് ഇത് അറിയപ്പെടുന്നചത്. ഉണര്‍ന്ന് കഴിഞ്ഞാല്‍, ചെറുചൂടുള്ള വെള്ളം കുടിച്ച് നിങ്ങളുടെ ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുക. ഇത് നിങ്ങളുടെ ദഹനം നേരെയാക്കുന്നതിനും മലബന്ധം തടയുന്നതിനും സഹായിക്കും. ശേഷം പ്രഭാത ഭക്ഷണം കഴിക്കുക. രാവിലെ 10 മുതല്‍ രണ്ട് വരെയുള്ള നേരത്തെ ആയുര്‍വേദത്തില്‍ പിത്ത ഘട്ടം എന്നാണ് അറിയപ്പെടുന്നത്.
നിങ്ങളെ പങ്കാളി വഞ്ചിക്കുകയാണോ...? എങ്ങനെ അറിയാം? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂനിങ്ങളെ പങ്കാളി വഞ്ചിക്കുകയാണോ...? എങ്ങനെ അറിയാം? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
food tips
ശ്രദ്ധയും ഊര്‍ജവും ആവശ്യപ്പെടുന്ന ജോലികള്‍ക്ക് ഈ സമയം പ്രധാനമാണ്. ഉച്ചയ്ക്ക് 1 മണിക്കും ഇടയില്‍ വേണം ഭക്ഷണം കഴിക്കാന്‍. സമീകൃതാഹാരമായിരിക്കണം ഉച്ചഭക്ഷണമായി കഴിക്കേണ്ടത്. ശരീരത്തിന്റെ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുന്നതിന് മധുരം മുതല്‍ കയ്പ്പ് വരെയുള്ള വിവിധ രുചികള്‍ ഉള്‍പ്പെടുത്തുക. ഉച്ചഭക്ഷണത്തിന് ശേഷം ദഹനത്തെ സഹായിക്കാന്‍ അല്‍പം വിശ്രമിക്കാം.
രണ്ട് മുതല്‍ ആറ് വരെയുള്ള ഘട്ടത്തെ വാതം എന്ന് പറയുന്നു. വിശ്രമിക്കാനും പുനരുജ്ജീവിപ്പിക്കാനും പറ്റിയ സമയമാണിത്. ഈ ഇടവേളയില്‍ ആഴത്തിലുള്ള ശ്വാസോച്ഛ്വാസം, ഔട്ട്‌ഡോര്‍ നടത്തം തുടങ്ങിയ നേരിയ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ഇത് സമ്മര്‍ദ്ദം ലഘൂകരിക്കാനും നിങ്ങളുടെ ഊര്‍ജ്ജം സന്തുലിതമാക്കാനും സഹായിക്കും. ഈ സമയത്ത് ഹെര്‍ബല്‍ ടീകള്‍ കുടിക്കുന്നത് നല്ലതാണ്.
പള്‍സര്‍ സുനി ജയിലില്‍ തുടരും; ആറാം തവണയും ജാമ്യം നിഷേധിച്ച് ഹൈക്കോടതിപള്‍സര്‍ സുനി ജയിലില്‍ തുടരും; ആറാം തവണയും ജാമ്യം നിഷേധിച്ച് ഹൈക്കോടതി
വൈകുന്നേരം 6 മണി മുതല്‍ രാത്രി 10 മണി വരെ, 'കഫ' ഘട്ടം തിരിച്ചെത്തുന്നു. ഈ സമയത്ത് ലഘുവായതും എളുപ്പത്തില്‍ ദഹിക്കാവുന്നതുമായ അത്താഴം കഴിക്കണം. ഉറങ്ങുന്നതിന് തൊട്ടു് മുമ്പ് ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഭക്ഷണത്തിനു ശേഷം ചെറിയ നടത്തത്തില്‍ ഏര്‍പ്പെടുകയും കുടുംബാംഗങ്ങള്‍ക്കൊപ്പം ഗുണപരമായ നിമിഷങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. സംഗീതം കേള്‍ക്കുന്നത് കൂടുതല്‍ അഭികാമ്യം.
രാത്രി പത്ത് മുതല്‍ രാവിലെ വരെ നിങ്ങളുടെ ശരീരം വീണ്ടെടുക്കലിന്റെയും പുതുക്കലിന്റെയും ഒരു ഘട്ടത്തിലേക്ക് കടക്കുന്നു. ശരീരത്തെ സുഖപ്പെടുത്താന്‍ ഈ സമയം ഗുണനിലവാരമുള്ള ഉറക്കത്തിന് മുന്‍ഗണന നല്‍കുക. ഉറങ്ങി എണീറ്റാല്‍ യോഗ പോലുള്ളവ ചെയ്യുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിനും ശരീരത്തിനും ഒരുപോലെ ഗുണം ചെയ്യും.