അച്ചാറിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ: അമിതമായാൽ ഈ ആരോഗ്യപ്രശ്നങ്ങൾ വരും
ഭക്ഷണത്തിലെ രുചിയെ നിമിഷങ്ങൾക്കകം ഉയർത്തി നിർത്തുന്ന അത്ഭുതം തന്നെയാണ് അച്ചാർ.ഭക്ഷണത്തോടൊപ്പം ഒരൽപം അച്ചാർ കൂട്ടില്ലെങ്കിൽ മലയാളികൾക്ക് തൃപ്തിയാവില്ല. തീൻമേശയിലെ ഈ 'ചെറിയ താരം' ഊണിന് നൽകുന്ന സ്വാദ് ഒന്നു വേറെ തന്നെയാണ്. മാങ്ങ, നാരങ്ങ, നെല്ലിക്ക, മീൻ, ഇറച്ചി തുടങ്ങി പല രൂപങ്ങളിൽ നമ്മുടെ ഇഷ്ട വിഭവമായി അച്ചാർ മാറുമ്പോൾ, അതിന്റെ രുചിക്ക് പിന്നിലെ ആരോഗ്യപരമായ ചില വശങ്ങൾ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. അച്ചാർ മിതമായി കഴിച്ചാൽ ഗുണമുണ്ട്, എന്നാൽ അമിതമായാലോ? അച്ചാറിലെ എണ്ണ, ഉപ്പ്, വിനാഗിരി എന്നിവയുടെ അളവ് നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു.
അച്ചാറിന്റെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളാണ് വയറുവേദന, ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവ. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം എന്നീ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കാനും അച്ചാറിന്റെ അമിത ഉപയോഗം കാരണമാകുന്നു. കുട്ടികളിലും പല രോഗങ്ങൾക്കും ഇത് കാരണമാകുന്നു.
കൊളസ്ട്രോൾ വർധിക്കുന്നു. കാൻസർ പോലെുള്ള ഗുരുതരമായ അസുഖങ്ങൾക്കും അച്ചാറിൽ അടങ്ങിയിരിക്കുന്ന പ്രിസർവേറ്റീവുകൾ കാരണമാകുന്നു എന്ന് ചില പഠനങ്ങൾ പറയുന്നു. അച്ചാറിൽ ഉപയോഗിക്കുന്ന അമിതമായ ഉപ്പ്, രക്തസമ്മർദം വർധിക്കാനും വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാനും കാരണമാകുന്നു. അസിഡിറ്റിയുടെ പ്രധാനകാരണം ഒരു പരിധിവരെ അച്ചാറിന്റെ അമിത ഉപയോഗം ആണ്.
.jpg)

