വായ തുറന്ന് ഉറങ്ങുന്നവർ സൂക്ഷിച്ചോളൂ , ഉണ്ടാകുന്ന ആരോഗ്യപ്രശ്നം ചെറുതല്ല ...

sleep

വായ തുറന്ന് ഉറങ്ങുന്ന ശീലം പലർക്കും ഉണ്ടാകാം. ഉറങ്ങാൻ കിടക്കുമ്പോൾ വാ അടച്ചിട്ടുണ്ടാകും. എന്നാൽ, ഉറക്കത്തിൽ എപ്പോഴോ അറിയാതെ വായിൽ കൂടിയാകും ശ്വാസമെടുക്കുക. പലരും ഇത് അറിഞ്ഞിട്ടുണ്ടാകില്ല.

എല്ലാ പ്രായത്തിലുള്ള ആളുകൾക്കിടയിലും ഈ ദുശീലമുണ്ട്. ഇത്തരത്തിൽ ഉറങ്ങുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന കാര്യം അധികം ആർക്കും അറിയില്ല.

tRootC1469263">

ആരും മന:പൂർവ്വം വായ തുറന്ന് ഉറങ്ങുന്നതല്ല. ഉറങ്ങി കഴിയുമ്പോൾ അറിയാതെ വായ തുറന്ന് പോകുന്നതാണ്. ഇങ്ങനെ സംഭവിക്കുന്നതിനുള്ള കാരണം പലർക്കും അറിയില്ല.

വായ തുറന്ന് ഉറങ്ങുന്നത് ആരോഗ്യത്തിന് ഹാനികരമാണോ എന്നാണ് എല്ലാവരുടെയും സംശയം. എന്നാൽ, ദീർഘനേരം വായിലൂടെ ശ്വസിക്കുന്നത് ഉറക്കമില്ലായ്മയുടെ പ്രാഥമിക ലക്ഷണമാണ്. ഈ അവസ്ഥ ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

 വായ തുറന്ന് ഉറങ്ങുന്നത് വായുടെ ആരോ​ഗ്യത്തിനും അതുപോലെ ശരീരത്തിനും പല തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഹൃദ്രോഗത്തിന് പോലും ഇത് കാരണമാകാറുണ്ട്. രോഗികൾ വായിലൂടെ ശ്വസിക്കുമ്പോൾ, അത് വായിലെ ഉമിനീർ വരണ്ടതാക്കുന്നു. വായുടെ ആരോഗ്യത്തിന് ഉമിനീർ അത്യന്താപേക്ഷിതമാണ്. ദന്തക്ഷയം മാറ്റാൻ സഹായിക്കുന്ന ധാതുക്കൾ ഇതിൽ അടങ്ങിയിരിക്കുന്നു, ഇത് ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കുന്നുണ്ട്.

രാത്രിയിൽ വായ തുറന്ന് ഉറങ്ങുന്നത് ശരിയല്ലാത്ത രീതിയിലുള്ള ശ്വസനത്തെയും സൂചിപ്പിക്കുന്നുണ്ട്. അത് മാത്രമല്ല മറ്റ് എന്തെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണം കൂടെയാണിത്.

വായുടെ ശുചിത്വത്തിനെയും ഈ രീതിയിൽ ഉറങ്ങുന്നത് ബാധിക്കാൻ സാധ്യതയുണ്ട്. കുട്ടികളിലും മുതിർന്നവരിലും വ്യത്യസ്തമായ രീതിയിലാണ് പ്രശ്നങ്ങൾ കാണുന്നത്. പല്ലിലെ പ്രശ്നങ്ങൾ, വായ് നാറ്റം എന്നിവയെല്ലാം വായിലൂടെ ശ്വസിക്കുന്നതിന് കാരണമാകും.

Tags