അറിയാം ഓറഞ്ച് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍...

orange
orange
സിട്രസ് ഗണത്തിൽ പെട്ട ഫലമാണ് ഓറഞ്ച്.ഡയറ്ററി ഫൈബറും വിറ്റാമിന്‍ സിയും കൊണ്ട് സമ്പന്നമാണ് ഓറഞ്ച്.നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഓറഞ്ച് സഹായിക്കുന്നു.

സിട്രസ് ഗണത്തിൽ പെട്ട ഫലമാണ് ഓറഞ്ച്.ഡയറ്ററി ഫൈബറും വിറ്റാമിന്‍ സിയും കൊണ്ട് സമ്പന്നമാണ് ഓറഞ്ച്.നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഓറഞ്ച് സഹായിക്കുന്നു. പ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ ഇരുമ്പിൻറെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നതിനും ഓറഞ്ച് ഫലപ്രദമാണ്.

. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനൊപ്പം ഓറഞ്ചില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്.അതുകൊണ്ട് വിശപ്പ് അകറ്റുവാനും കലോറി ഇല്ലാതെ ശരിയായ എല്ലാ പോഷകങ്ങളും ശരീരത്തിന് നേടാനും കഴിയും.

. വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ കൂടാതെ ഓറഞ്ചില്‍ പെക്റ്റിന്‍ പോലുള്ള ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ മോശം കൊളസ്‌ട്രോളിന്റെ (എല്‍ഡിഎല്‍) അളവ് കുറയ്ക്കുന്നതിനും നല്ല കൊളസ്‌ട്രോള്‍ (എച്ച്ഡിഎല്‍) അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

. വിറ്റാമിന്‍ സി, പൊട്ടാസ്യം, ധാരാളം ഫൈറ്റോകെമിക്കല്‍സ്, വിറ്റാമിന്‍ ബി കോംപ്ലക്‌സ്, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ എല്ലാ ദിവസവും ഒരു ഓറഞ്ച് കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നു.

. ഓറഞ്ചില്‍ ചര്‍മ്മത്തെ പോഷിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണകള്‍ അടങ്ങിയിട്ടുണ്ട്.ഇത് ചര്‍മ്മത്തെ മൃദുവും മനോഹരവുമാക്കുന്നു. മുഖക്കുരു കുറയ്ക്കുന്നതിനും നിര്‍ജ്ജീവ ചര്‍മ്മത്തെ പുറംതള്ളുന്നതിനും ഓറഞ്ചില്‍ അടങ്ങിയ സിട്രിക് ആസിഡ് സഹായിക്കുന്നു.

Tags