പപ്പായക്കുരുവിലെ ആരോഗ്യഗുണങ്ങൾ


ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ
പപ്പായക്കുരു ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്. ഇത് കഴിക്കുന്നത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കും. ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സധ്യത കുറയ്ക്കാനും ഇത് ഫലപ്രദമാണ്.
കൊളസ്‌ട്രോൾ കുറയ്ക്കും
ഫൈബർ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ പപ്പായക്കുരു കൊളസ്‌ട്രോൾ കുറയ്ക്കാൻ ഉത്തമമാണ്. ലീക് ആസിഡ്, മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡ്‌സ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഗുണം ചെയ്യും.
ദഹന ആരോഗ്യം
പപ്പായയിലെ പപ്പൈൻ പോലുള്ള എൻസൈമുകൾ. ദഹനം മെച്ചപ്പെടുത്താനും ദഹന പ്രശ്‌നങ്ങൾ പരിഹരിക്കാനും സഹായിക്കും. കുടലിലെ ആരോഗ്യകരമായ ബാക്‌ടീരിയകളെ സന്തുലിതമാക്കാനും കുടലിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും പപ്പായക്കുരു ഗുണം ചെയ്യും.
കരളിൻ്റെ ആരോഗ്യം
പപ്പായക്കുരുവിലെ ഹെപ്പറ്റോപ്രൊട്ടക്റ്റീവ് ഗുണങ്ങൾ കരളിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്ന് ഫൈറ്റോതെറാപ്പി റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ദോഷകരമായ വിഷവസ്‌തുക്കളെ നീക്കം ചെയ്യുന്നതിലൂടെയും കരളിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാനും ഇത് ഗുണം ചെയ്യും. മദ്യപാനം പോലുള്ളവയുടെ ദോഷഫലങ്ങൾ കുറച്ച് കരളിനെ സംരക്ഷിക്കാനും പപ്പായക്കുരു ഉപകരിക്കും.
കിഡ്‌നി ആരോഗ്യം
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കഴിവും പപ്പായക്കുരുവിലുണ്ടെന്ന് ടോക്‌സിക്കോളജി റിപ്പോർട്ടുകളിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. വിഷ പദാർത്ഥങ്ങൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് വൃക്കകളെ സംരക്ഷിക്കാൻ ഇത് സഹായിക്കും. എന്നാൽ ഇത് സ്ഥിരീകരിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
കാൻസർ വിരുദ്ധ ഗുണങ്ങൾ
പപ്പായ വിത്തിൽ കാൻസർ വിരുദ്ധ ഗുണങ്ങൾ ഉണ്ടെന്ന് 2016 ൽ ബിഎംസി കോംപ്ലിമെൻ്ററി മെഡിസിൻ ആൻഡ് തെറാപ്പിസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഇത് സഹായിക്കും. പതിവായി പപ്പായ കഴിക്കുന്നത് കാൻസർ പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു
