ഇഞ്ചി ചായയുടെ ആരോ​ഗ്യ​ഗുണങ്ങൾ

ginger tea

ഇനി മുതൽ ഇഞ്ചി ചായ കുടിക്കുന്നത് ശീലമാക്കൂ. പലതരത്തിലുള്ള രോ​ഗങ്ങൾ അകറ്റാൻ ഇഞ്ചിയ്ക്ക് കഴിയും. ആന്റി ഓക്‌സിഡന്റുകളും, വിറ്റാമിനും, മിനറൽസും ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചി ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ മികച്ചൊരു പരിഹാരമാണ്.

ദഹനവ്യവസ്ഥയ്ക്ക് മാത്രമല്ല രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഇഞ്ചി ചായ ഏറെ മികച്ചതാണ്. 2017-ലെ ഒരു പഠനത്തിൽ ഇഞ്ചി ദിവസവും കഴിക്കുന്നവരിൽ ഹൈപ്പർടെൻഷൻ സാധ്യത കുറയുന്നതായി കണ്ടെത്തി. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഇഞ്ചി ചായ കുടിക്കുന്നത് ശീലമാക്കണമെന്നും വിദ​ഗ്ധർ പറയുന്നു.

tRootC1469263">

ഇഞ്ചിക്ക് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനുള്ള ശേഷിയുണ്ട്. ആൻറി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയിരിക്കുന്ന ഇത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നിതിനും രക്തത്തിലെ പഞ്ചസാര നില കുറയ്ക്കുന്നതിനും തുടങ്ങി അണുബാധകളെ ചെറുത്തു നിർത്തുന്നതിനും ദഹനത്തെ മികച്ചതാക്കി മാറ്റുന്നതിനും വരെയുള്ള എല്ലാറ്റിനും ഉത്തമ പരിഹാരമാണ്.

​എങ്ങനെയാണ് ഇഞ്ചി ചായ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ...

വെള്ളം                    3 കപ്പ്
ഇഞ്ചി                  ചെറിയ രണ്ട് കഷ്ണം‌‌
കുരുമുളക്             5 എണ്ണം
ഗ്രാമ്പൂ                   4 എണ്ണം
ഏലയ്ക്കാ             4 എണ്ണം
ചായപ്പൊടി           കാൽ ടീസ്പൂൺ
പഞ്ചസാര           ആവശ്യത്തിന്
(പാൽ                വേണം എന്നുള്ളവർക്ക് ഉപയോ​ഗിക്കാം.)

തയ്യാറാക്കുന്ന വിധം...

ആദ്യം വെള്ളം നന്നായി തിളപ്പിക്കാൻ വയ്ക്കുക. ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന മറ്റ് ചേരുവകൾ ചേർത്ത് അഞ്ച് മിനിട്ട് തിളപ്പിക്കുക. ശേഷം ചൂടോടെ കുടിക്കുക. (പാൽ വേണം എന്നുള്ളവർക്ക് അവസാനം പാൽ ചേർത്ത് തിളപ്പിക്കുക...) ഇഞ്ചി ചായ തയ്യാർ...

Tags