ദിവസവും നെല്ലിക്ക കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
1.പോഷകഗുണങ്ങൾ
നിരവധി പോഷകഗുണങ്ങളാണ് നെല്ലിക്കയിൽ ഉള്ളത്. വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് പാകം ചെയ്തും അല്ലാതെയും കഴിക്കാവുന്നതാണ്.
2. രോഗ പ്രതിരോധശേഷി കൂട്ടുന്നു
രോഗ പ്രതിരോധശേഷി കൂട്ടുന്നതിനും അസുഖങ്ങൾ പെട്ടെന്ന് ഭേദമാകാനും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. ദിവസവും നെല്ലിക്ക കഴിക്കുന്നത് ശരീരത്തിലെ വിറ്റാമിൻ സിയുടെ അളവ് കൂട്ടാൻ സഹായിക്കുന്നു. കൂടാതെ ഇതിൽ മറ്റ് ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും ദഹന പ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു.
tRootC1469263">3. ദഹനം ലഭിക്കാനും രക്‌തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു
ദിവസവും നെല്ലിക്ക കഴിക്കുന്നത് ശരീരത്തിൽ പഞ്ചസാര ആഗിരണം ചെയ്യുന്നതിനെ മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. കൂടാതെ നല്ല ദഹനം ലഭിക്കാനും മലബന്ധം തടയാനും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്.
.jpg)


