തേങ്ങാവെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ


വ്യായാമത്തിന് ശേഷം തേങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിന് ഗുണപ്രദമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇത് സഹായിക്കും.
ദിവസവും തേങ്ങാവെള്ളം കുടിക്കുന്നത് ജലാംശം മെച്ചപ്പെടുത്തൽ, ഹൃദയത്തിന്റെയും വൃക്കയുടെയും ആരോഗ്യം മെച്ചപ്പെടുത്തൽ എന്നിവയുൾപ്പടെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, സോഡിയം എന്നിവയുൾപ്പടെയുള്ള ധാതുക്കളുടെ സ്വാഭാവിക ഉറവിടമാണ് തേങ്ങാവെള്ളം. തേങ്ങാവെള്ളത്തിൽ ആന്റി ഓക്‌സിഡന്റ് ഫലങ്ങളുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
മാത്രമല്ല തേങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. അതേസമയം ഇതിന് കലോറി കുറവാണ്. കൊഴുപ്പും കൊളസ്‌ട്രോളും ഇല്ല. ഉയർന്ന രക്ത സമ്മർദ്ദമുളളവരിൽ തേങ്ങാവെള്ളം രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. തേങ്ങാവെള്ളത്തിന് ആന്റിമൈക്രോബിയൽ ഗുണങ്ങൾ ഉള്ളതിനാൽ മുഖക്കുരുപോലുളള ചർമ്മ പ്രശ്‌നങ്ങൾക്ക് പ്രതിവിധിയായും ഇത് ഉപയോഗിക്കാം. കൂടാതെ തേങ്ങാവെള്ളം വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.
