റാഗിയുടെ ആരോഗ്യ ഗുണങ്ങൾ
ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നു എന്നതാണ് റാഗിയുടെ പ്രധാന പ്രത്യേകത. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബർ (നാരുകൾ) ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ വയറു നിറഞ്ഞതായി തോന്നുകയും ക്ഷീണം പെട്ടെന്ന് വരാതിരിക്കുകയും ചെയ്യും.
കാൽസ്യം സമ്പുഷ്ടം: റാഗിയിൽ ധാരാളമായി കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകാൻ സഹായിക്കുന്നു.
tRootC1469263">പഞ്ചസാരയുടെ അളവ്: റാഗിയിലുള്ള നാരുകൾ കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയാൻ സഹായിക്കും.
ദഹനത്തിനും വളർച്ചയ്ക്കും: നാരുകൾ ദഹനക്കേടിന് ഒരു പരിഹാരമാകുമ്പോൾ, കാൽസ്യത്തിന്റെ സാന്നിധ്യം കുട്ടികളിലെ വളർച്ചയെയും മുതിർന്നവരിലെ എല്ലുതേയ്മാനം തടയുന്നതിനും സഹായിക്കും.
അതുകൊണ്ട്, റാഗി നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. റാഗി ചപ്പാത്തിയുടെ രൂപത്തിൽ കഴിക്കുമ്പോൾ അത് രുചികരവും ഒപ്പം ആരോഗ്യകരവുമാകും.
.jpg)


