വീറ്റ് ഗ്രാസ് ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ അറിയാം..

google news
wheatgrass

* വീറ്റ് ഗ്രാസിൽ അടങ്ങിയ അമിനോ ആസിഡുകളും എൻസൈമുകളും ഉപദ്രവകാരികളായ രോഗാണുക്കളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു. വീറ്റ്ഗ്രാസ് രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നു. ശരീരത്തെ പ്രതിരോധിക്കാനും അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും മുക്തി നേടാനും ഇത് സഹായിക്കും. 

* വീറ്റ് ഗ്രാസിൽ സെലെനിയം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ ധാതുവാണ്. ദിവസവും ഭക്ഷണത്തിൽ സെലെനിയം ഉൾപ്പെടുത്തുന്നത് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. 

* അമിതമായി ഭക്ഷണം കഴിക്കുന്നതു തടയാനും വീറ്റ് ഗ്രാസ് ജ്യൂസ് സഹായിക്കുന്നു. വെറും വയറ്റിൽ ഈ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

* നാരുകളും ബി കോംപ്ലക്സ് വൈറ്റമിനുകളും അടങ്ങിയതിനാൽ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ ​വീറ്റ്​​ഗ്രാസ് ജ്യൂസ് സഹായിക്കുന്നു. ദഹനവ്യവസ്ഥയിലെ പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. 

* ദിവസവും വീറ്റ്​ഗ്രാസ് ജ്യൂസ് കുടിക്കുന്നത് ഉപാപചയം വർദ്ധിപ്പിക്കുകയും ഫലപ്രദമായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. 

* വീറ്റ് ഗ്രാസിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലെ ബി ജീവകങ്ങൾ ഉത്കണ്ഠയും വിഷാദവും അകറ്റുന്നതിന് സഹായിക്കും.

Tags