മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

A healthy salad with sprouted beans
A healthy salad with sprouted beans

മുളപ്പിച്ച പയർ വർഗങ്ങൾക്ക് ഇരട്ടി പോഷക ഗുണമാണുള്ളത്. ചെറുപയർ, വൻപയർ, കടല പയർ വർഗങ്ങൾ മുളപ്പിച്ച് ഉപയോഗിച്ചാൽ പോഷകഗുണം ഇരട്ടിയിലധികം ആകുമെന്ന് പലരും അറിയാതെ പോകുന്നു. പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെ കലവറയാണ് മുളപ്പിച്ച ചെറുപയര്‍. മുളപ്പിച്ച ചെറുപയര്‍ സ്ഥിരമായി കഴിക്കുന്നത് ജീവിത ശൈലി രോഗങ്ങളെയും മറ്റും പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

tRootC1469263">

കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും ദഹിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിൻ സിയുടെയും അളവ് വർദ്ധിപ്പിക്കുകയും ക്ലോറോഫിൽ ഉള്ളടക്കത്തോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു.

പോഷകങ്ങളാൽ സമ്പുഷ്ടമായ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ പയർ സൂപ്പ്, സലാഡുകൾ,  എന്നിവയിൽ ചേർത്ത് കഴിക്കാം. മുളപ്പിച്ച ചെറുപയറിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നു. അത് വിളർച്ചയുടെ ലക്ഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.

മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകള്‍ മുളപ്പിച്ച പയറില്‍ ഉണ്ട്.

രക്തസമ്മര്‍ദ്ദം ജീവിത ശൈലി രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ചെറുപയര്‍ മുളപ്പിച്ച കഴിക്കുന്നത് ഉത്തമമാണ്.

ആര്‍ത്തവ വേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെയധികം പ്രകൃതിദത്തമായിട്ടുള്ള ഒന്നാണ് മുളപ്പിച്ച ചെറുപയര്‍. ഇത് എല്ലാ വിധത്തിലും സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ ബി, വിറ്റാമിന്‍ ബി 6 ആണ് ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നു.

Tags