അറിയാം കുതിര്‍ത്ത ഈന്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍

google news
dates

ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ദഹനം എളുപ്പമാകാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാനും സഹായിക്കും. കുതിര്‍ത്ത ഈന്തപ്പഴം കഴിക്കുന്നത്  ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഇവ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈന്തപ്പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. എന്നാൽ മിതമായ അളവിൽ മാത്രമേ ഇത് കഴിക്കാവൂ. 

ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ എല്ലുകളുടെയും കണ്ണുകളുടെയും ആരോഗ്യ വികാസത്തിന് സഹായിക്കുന്നു.  ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും. അനീമയെ തടയാനും ഇവ സഹായിക്കും. ഈന്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ ക്യാന്‍സറിനെ വരെ ചെറുക്കുന്നു. തലച്ചോറിന്‍റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും ഇവ സഹായിക്കും. 

ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പ്രമേഹരോഗികൾ ഈന്തപ്പഴം കഴിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ ഈന്തപ്പഴത്തിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ്  കുറവാണ്. അതിനാല്‍ ഡോക്ടറോട് ചോദിച്ചതിന് ശേഷം ദിവസവും രണ്ട് മുതല്‍ മൂന്ന് ഈന്തപ്പഴം വരെയൊക്കെ കുതിര്‍ത്ത് കഴിക്കാം.  

ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും വിറ്റാമിൻ ഡിയും വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നു. അതിനാല്‍ കുതിര്‍ത്ത ഈന്തപ്പഴം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Tags